HOME
DETAILS
MAL
തീവ്രവാദത്തെ ഇല്ലാതാക്കാന്‍ തീവ്രവാദികളെ കൊന്നാല്‍ മാത്രം പോര, മാനുഷിക പരിഗണന വേണമെന്ന് മെഹ്ബൂബ മുഫ്തി
backup
November 29 2017 | 13:11 PM
ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ പുതിയ നിലപാടുമായി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. തീവ്രവാദികളെ കൊന്നതു കൊണ്ടു മാത്രം തീവ്രവാദത്തെ ഇല്ലാതാക്കാനാവില്ല, പ്രശ്നം പരിഹരിക്കാന്‍ മാനുഷിക പരിഗണന കൂടി ആവശ്യമാണെന്ന് മെഹ്ബൂബ പറഞ്ഞു.
തീവ്രവാദത്തിനു ശേഷം താഴ്വരയില് ഏറ്റവും അക്രമം സൃഷ്ടിക്കുന്നത് മയക്കുമരുന്നിന്റെ വ്യാപനമാണെന്ന് അവര്‍ പറഞ്ഞു.
ഈ വര്‍ഷം 200 നടുത്ത് തീവ്രവാദികളെയാണ് സൈന്യം കശ്മീരില്‍ വധിച്ചത്. വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്രയും പേരെ വധിക്കുന്നത്. 'തീവ്രവാദത്തിനു പിന്നിലെ യഥാര്‍ഥ കാരണം നമ്മള് മനസ്സിലാക്കണം'- മെഹ്ബൂബ പറഞ്ഞു.
'പെല്ലെറ്റ് ആക്രമണത്തിന് ഇരയായവരെ ഈയിടെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അതില്‍ കൂടുതല്‍ പേരും 14,15,16 വയസ്സുള്ള കുട്ടികളാണെന്ന കാര്യം തന്നെ അല്‍ഭുതപ്പെടുത്തി''- മെഹ്ബൂബ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."