ബുക്ക് പ്ലസ് നാടിനു സമര്‍പ്പിച്ചു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വവിദ്യാര്‍ഥി സംഘടനയായ ഹാദിയക്കു കീഴിലുള്ള സോഷ്യല്‍ എക്‌സലന്‍സ് സെന്ററിന്റെ പ്രസാധനാലയം 'ബുക്ക് പ്ലസ് ' പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ദാറുല്‍ഹുദാക്ക് കീഴില്‍ വാഴ്‌സിറ്റിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന സുന്നി പബ്ലിക്കേഷന്‍ സെന്റര്‍ ഇനി മുതല്‍ ബുക്ക് പ്ലസ് എന്ന പേരില്‍ അറിയപ്പെടും. ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച പുതിയ പതിനഞ്ച് പുസ്തകങ്ങളുടെ പ്രകാശന കര്‍മവും തങ്ങള്‍ നിര്‍വഹിച്ചു.
എഴുത്തും വായനയും ശീലിച്ച സമൂഹത്തിലാണ് സാംസ്‌കാരിക വളര്‍ച്ചയുണ്ടാകൂ എന്നും നിരന്തര വായനയിലൂടെ വിജ്ഞാന വിപ്ലവമുണ്ടാക്കണമെന്നാണ് മതകീയ കാഴ്ചപ്പാടെന്നും തങ്ങള്‍ പറഞ്ഞു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പി, സുരേന്ദ്രന്‍, കെ. അബൂബക്കര്‍ വടകര, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, സി.പി ബാവ ഹാജി, പി.സി ഹംസ, ജബ്ബാര്‍ ഹാജി മെട്ടമ്മല്‍, വെങ്കിട്ട ഷബീര്‍ അല്‍ഹിന്ദ്, ഇര്‍ഷാദ് കോഹിനൂര്‍, നാലകത്ത് അബൂബക്കര്‍, യൂനുസ് കുഞ്ഞ്, ഇ.പി ബാവ സാഹിബ്, പുന്നക്കോട്ടില്‍ ബശീര്‍ ഹാജി, അബ്ദുല്‍ഹമീദ് ഹാജി എടപ്പള്ളി, സിദ്ദീഖ് ഹാജി ചെറുമുക്ക് സംബന്ധിച്ചു. ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും വി.പി സൈനുദ്ദീന്‍ ഹുദവി മാലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."