HOME
DETAILS

കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുമെന്ന കത്തിന്റെ ഉറവിടം അന്വേഷിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
November 30 2017 | 00:11 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%82-%e0%b4%95-2

തൃശൂര്‍: തീവണ്ടി യാത്രികര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും നല്‍കുന്ന കുടിവെള്ളത്തില്‍ ഐ.എസ് ഭീകരര്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള കത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഇത്തരത്തിലുള്ള കത്ത് വാര്‍ത്തയായതിന് ആസ്പദമായ ഘടകങ്ങളെ കുറിച്ചും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ സാഹചര്യത്തെ കുറിച്ചും സംസ്ഥാന പൊലിസ് മേധാവി കമ്മിഷന്‍ മുന്‍പാകെ അടിയന്തരമായി വിശദീകരണം ഫയല്‍ ചെയ്യണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശിച്ചു. തൃശൂര്‍ റെയില്‍വേ പൊലിസ് എസ്.ഐ, സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കത്ത് നല്‍കിയതായാണ് പറയുന്നത്. കേസ് ജനുവരി 18 ന് പരിഗണിക്കും.
ജനങ്ങളില്‍ ഭീതിയും വിദ്വേഷവും ഉളവാക്കുന്ന രീതിയിലുള്ള ഇത്തരം വാര്‍ത്തകളുടെ യാഥാര്‍ഥ്യം വെളിപ്പെടണമെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട സൂക്ഷ്മതയും ജാഗ്രതയും മറ്റ് നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന പൊലിസ് മേധാവി വിലയിരുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ മാനേജര്‍ക്ക് നല്‍കിയ കത്താണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കമ്മിഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

കത്ത് ഏറ്റുപിടിച്ച് ജല അതോറിറ്റിയും

തിരുവനന്തപുരം: ശബരിമലയിലും സന്നിധാനത്തും കുടിവെള്ളമെത്തിക്കുന്ന സംഭരണികളില്‍ ഐ.എസ് വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന വാദവുമായി ജല അതോറിറ്റിയും രംഗത്ത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലഭിച്ചെന്ന് പറയുന്ന ഇത്തരമൊരു കത്തിനെചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് ഇത് ഏറ്റുപിടിച്ച് അതോറിറ്റി രംഗത്തെത്തിയിരിക്കുന്നത്.
ശബരിമലയിലെ സംഭരണികളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ജല അതോറിറ്റി മുണ്ടക്കയം പി.എച്ച് സെന്റര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പൊലിസിനു കത്തു നല്‍കി. ഇതേ തുടര്‍ന്ന് മണ്ഡല കാലം കഴിയുന്നതുവരെ കനത്ത സുരക്ഷ നല്‍കാന്‍ പൊലിസ് തീരുമാനിച്ചു. ഇന്നു മുതല്‍ 24 മണിക്കൂറും തോക്കേന്തിയ പ്രത്യേക സംഘം ഇവിടെ സുരക്ഷ ഒരുക്കും.
എരുമേലി, തുരംപ്പാറ, കാളകെട്ടി എന്നീ പദ്ധതികള്‍ക്ക് കീഴില്‍ വരുന്ന ജല സംഭരണികളായ എരുമേലി, കൊരട്ടി പമ്പ് ഹൗസും പരിസരവും, എരുമേലി, നേര്‍ച്ചപ്പാറ ജല സംഭരണികളും ട്രീറ്റ്‌മെന്റ് പ്ലാന്റും ഉള്‍പ്പെടെയുള്ളതിനും താല്‍ക്കാലിക സംഭരണികള്‍ക്കുമാണ് സുരക്ഷ ആവശ്യപ്പെട്ടിരുന്നത്.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജലഅതോറിറ്റി കത്തു നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago