സാങ്കേതിക സര്‍വകലാശാല നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സ്
തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍വകലാശാല നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭേദഗതി അനുസരിച്ച് സെനറ്റില്‍ വിദ്യാര്‍ഥിക
ളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളുണ്ടാകും. സെനറ്റിലെ ആറ് വിദ്യാര്‍ഥി പ്രതിനിധികളില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളയാളുമായിരിക്കും.
ഓര്‍ഡിനന്‍സ് നിയമമാകുമ്പോള്‍ മറ്റു സര്‍വകലാശാലകളിലെന്നപോലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി, പ്ലാനിങ് കമ്മിറ്റി, വിദ്യാര്‍ഥി കൗണ്‍സില്‍ എന്നിവ രൂപീകൃതമാകും. നിലവിലുള്ള നിര്‍വാഹകസമിതിക്കു പകരം ഇനി സിന്‍ഡിക്കേറ്റായിരിക്കും. സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ഥി പ്രാതിനിധ്യമുണ്ടാകും. വിദ്യാര്‍ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജിലെ ഒരു വിദ്യാര്‍ഥിയെ സര്‍ക്കാരിനു നാമനിര്‍ദേശം ചെയ്യാവുന്നതാണ്. സാമ്പത്തിക നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ ഫിനാന്‍സ് കമ്മിറ്റിയും സ്റ്റുഡന്റ് കമ്മിറ്റിയും രൂപീകരിക്കും.
വൈസ് ചാന്‍സലറുടെ അധികാരം ഇതോടെ പരിമിതപ്പെടും. സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളില്‍ ഗുണനിലവാരം കുറഞ്ഞവയുടെ അഫിലിയേഷന്‍ പുതുക്കുന്നതിന് നിബന്ധനകള്‍ കൊണ്ടുവരും. സംസ്ഥാനത്തെ എല്ലാ എന്‍ജിനിയറിങ് കോളജുകളെയും ഒരു സ്വതന്ത്ര സര്‍വകലാശാലയുടെ കീഴില്‍ കൊണ്ടുവരാനാണ് സാങ്കേതിക സര്‍വകലാശാല ആരംഭിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കുകയും പിന്നീട് 2015ല്‍ കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."