നിരാമയ റിസോര്‍ട്ടിനെതിരായ ആരോപണം: പഞ്ചായത്തിന്റെ തുടര്‍ നടപടി സ്റ്റേ ചെയ്തു
കൊച്ചി : ബി.ജെ.പി എം.പി.രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ടിനെതിരായ കൈയേറ്റ ആരോപണത്തില്‍ പഞ്ചായത്തിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
റിസോര്‍ട്ട് അധികൃതര്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കുമരകം പഞ്ചായത്ത് ഉള്‍പ്പെടെയുളള എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയക്കാനും കോടതി നിര്‍ദേശിച്ചു.
പുറമ്പോക്ക് ഭൂമി കൈയേറി നിര്‍മിച്ച കോട്ടേജും മതിലും പൊളിക്കണമെന്നും ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ 15 ദിവസത്തിനകം അറിയിക്കണമെന്നും കുമരകം ഗ്രാമപഞ്ചായത്ത് നല്കിയ നോട്ടിസില്‍ പറയുന്നു.
നവംബര്‍ 24 നാണ് പഞ്ചായത്ത് നോട്ടിസ് നല്‍കിയത്. നോട്ടിസിന് തങ്ങളുടെ വിശദീകരണം കേള്‍ക്കാതെ സ്വീകരിച്ച നടപടികള്‍ നീതിനിഷേധമാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
അഡീഷണല്‍ തഹസില്‍ദാറും പഞ്ചായത്ത് സെക്രട്ടറിയും നല്കിയ നോട്ടിസില്‍ സ്റ്റേ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നോട്ടിസ് നിയമപ്രകാരമുള്ളതല്ലെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് ഇത്തരമൊരു നോട്ടിസ് നല്കാന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റിസോര്‍ട്ട് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനുപുറമേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ റിസോര്‍ട്ടിന് കാര്യമായ നാശനഷ്ടമുണ്ടായെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."