മഴ കനക്കുന്നു: ശബരിമല കയറുന്നതിനു നിയന്ത്രണം; കോഴിക്കോട്-ലക്ഷദ്വീപ് യാത്രാകപ്പല്‍ റദ്ദാക്കി
കോഴിക്കോട്: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ അസാധാരണ സാഹചര്യത്തില്‍ മഴ കൂടുതല്‍ കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുക്കുകയാണ്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും.
[caption id="attachment_457909" align="alignleft" width="630"] പമ്പാനദി കരകവിഞ്ഞ് ത്രിവേണിയില്‍ വെള്ളംകയറിയപ്പോള്‍[/caption]ശബരിമലയില്‍ ഭക്തര്‍ക്ക് മലകയറുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തി. ഇന്നു രാത്രി മലകയറാന്‍ പാടില്ല. പമ്പയില്‍ കുളിക്കുന്നതിനും നിയന്ത്രണമുണ്ട്. അച്ഛന്‍ കോവിലാര്‍ നിറഞ്ഞൊഴുകി. നെയ്യാര്‍ ഡാം തുറന്നുവിട്ടു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദ്ദേശമുണ്ട്.
കന്യാകുമാരി തീരത്ത് കനത്ത മഴയാണ്. 250 മൊബൈല്‍ ടവറുകള്‍ കടപുഴകി. വിവിധ അപകടങ്ങളില്‍ നാലുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി നാവികസേനയുടെ വിമാനവും കപ്പലും തിരച്ചില്‍ നടത്തുന്നു.
ലക്ഷദ്വീപില്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്നു കോഴിക്കോട്-ലക്ഷദ്വീപ് യാത്രാകപ്പല്‍ സര്‍വിസ് റദ്ദാക്കി.
ബേപ്പൂരില്‍ നിന്ന് ഇന്നു വൈകിട്ട് നാലിനു പുറപ്പെടേണ്ടിയിരുന്ന ലക്ഷദ്വീപിലെ മിനിക്കോയിയിലേക്കുള്ള യാത്രാകപ്പല്‍ സര്‍വിസാണു റദ്ദാക്കിയത്.
ലക്ഷദ്വീപിലെ ഷിപ്പിങ് ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണു സര്‍വിസ് റദ്ദാക്കിയതെന്നു ബേപ്പൂര്‍ തുറമുഖം അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."