HOME
DETAILS

സംരക്ഷിക്കാനാളില്ലാതെ ചരിത്രസ്മാരകം വിസ്മൃതിയിലേക്ക് മറയുന്നു

  
backup
August 14 2016 | 22:08 PM

%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9a


കൊയിലാണ്ടി: ഒരു സ്വാതന്ത്ര്യദിനം കൂടി പിന്നിടുമ്പോഴും സ്വാതന്ത്ര്യ സമരപോരാട്ട ചരിത്രത്തിന്റെ പ്രതീകമായ ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരകം വിസ്മൃതിയിലേക്കു മറയുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി 1942 ഓഗസ്റ്റ് 19നാണ് ബ്രിട്ടീഷ് ആധിപത്യത്തിന്റെ പ്രതീകങ്ങളായ ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫിസ്, തിരുവങ്ങൂര്‍ അംശകച്ചേരി, റെയില്‍വേ സ്റ്റേഷന്‍, തിരുവങ്ങൂര്‍ ട്രെയിന്‍ ഹാള്‍ട്ട് എന്നിവ തീവച്ചു നശിപ്പിക്കപ്പെട്ടത്.
റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം നവീകരിച്ചെങ്കിലും രജിസ്ട്രാര്‍ ഓഫിസ് കെട്ടിടം ആരും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സമരത്തില്‍ പങ്കെടുത്ത സേനാനികളുടെ ഓര്‍മയ്ക്കായി പഴയ രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ സ്മൃതിമണ്ഡപം ഉയര്‍ത്തിയിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തന്റെ 50-ാം വാര്‍ഷികദിനത്തില്‍ ഉയര്‍ന്ന ഈ സ്മൃതിമണ്ഡപവും തകര്‍ച്ചയുടെ വക്കിലാണ്. കെട്ടിടം ചരിത്ര സ്മാരകമെന്ന നിലയില്‍ പുനര്‍നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളും എവിടെയുമെത്തിയിട്ടില്ല.
പഴയ കെട്ടിടം വാസ്തുശില്‍പ തനിമ ചോര്‍ന്നുപോകാതെ പുനര്‍നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുമരാമത്തു വകുപ്പ് കെട്ടിട നിര്‍മാണവിഭാഗം 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും സര്‍ക്കാരിന്റെ ഭരണാനുമതിക്കായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍ നടപടിയൊന്നുമുണ്ടായില്ല. സ്വകാര്യവ്യക്തിയുടെ കൈവശത്തിലായിരുന്ന ഓഫിസ് സ്ഥലവും കെട്ടിടവും ചേമഞ്ചേരി പഞ്ചായത്ത് ഏറ്റെടുത്ത് രജിസ്ട്രാര്‍ വിഭാഗത്തിനു കൈമാറിയിരുന്നു.
ഏറ്റെടുത്ത 16 സെന്റില്‍ ഏഴര സെന്റ് സ്ഥലമാണ് രജിസ്ട്രാര്‍ ഓഫിസ് നിര്‍മാണത്തിനായി കൈമാറിയത്. എന്നാല്‍ കൈമാറിയ സ്ഥലം ദേശീയപാതയ്ക്കു തൊട്ടടുത്തായതിനാല്‍ ഭാവിയില്‍ ദേശീയപാത വികസിപ്പിക്കുമ്പോള്‍ ബാക്കി സ്ഥലംകൂടി കെട്ടിട നിര്‍മാണത്തിനായി വിട്ടുകൊടുക്കേണ്ടിവരും. ഇതിനു പഞ്ചായത്ത് സന്നദ്ധമാണെന്നും നേരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago