സാങ്കേതിക സര്‍വകലാശാല വി.സിയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചെറിയ പി.ഐസകിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് കഴിഞ്ഞമാസം ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. എന്നാല്‍, സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഒന്നുമുണ്ടാകാത്ത പശ്ചാത്തലത്തില്‍ ഇന്നലെ വീണ്ടും വൈസ് ചാന്‍സലര്‍ ഗവര്‍ണറെ സന്ദര്‍ശിക്കുകയും തന്റെ രാജി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഗവര്‍ണര്‍ രാജി അംഗീകരിച്ചു. 2018 സെപ്റ്റംബര്‍ വരെയായിരുന്നു വി.സിക്ക് കാലാവധി ഉണ്ടായിരുന്നത്.
സാങ്കേതിക സര്‍വകലാശാല നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാം തകിടം മറിക്കുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരുന്നതെന്ന് ആരോപണമുണ്ടായിരുന്നു. ഇതില്‍ വൈസ് ചാന്‍സലര്‍ക്ക് കടുത്ത അമര്‍ഷവും ഉണ്ടായിരുന്നു. പരീക്ഷാ നടത്തിപ്പ്, ഇയര്‍ ഔട്ട് സമ്പ്രദായം തുടങ്ങിയവയിലെല്ലാം തീരുമാനങ്ങള്‍ മാസങ്ങള്‍ക്കുള്ളില്‍ മാറ്റേണ്ടി വന്നത് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ്.
സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നിലപാടും ഇല്ലാത്ത സ്ഥിതി വന്നതോടെയാണ് മനം മടുത്ത് വൈസ് ചാന്‍സലര്‍ പദവി അദ്ദേഹം രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ ഡിസംബര്‍ 31വരെ അദ്ദേഹത്തോട് തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."