HOME
DETAILS

അഴിമതിയാരോപണം നിഷേധിച്ച് പ്രയാറും അജയ് തറയിലും

  
backup
December 01 2017 | 01:12 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളായിരിക്കെ അഴിമതി നടത്തിയെന്ന ആരോപണം നിഷേധിച്ച് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും രംഗത്ത്.
ബോര്‍ഡിലെ അഴിമതി തടഞ്ഞതിലുള്ള പ്രതികാരമാണ് ആരോപണത്തിന് പിന്നില്‍. ദേവസ്വം ബോര്‍ഡില്‍ അഴിമതി ഇല്ലാതാക്കിയവരാണ് തങ്ങളെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.ഐ.ടി.യു യൂനിയന്‍കാരും ചില ഉദ്യോഗസ്ഥരും മുന്‍ ജീവനക്കാരും ചേര്‍ന്നുള്ള പകപോക്കലാണ് ഇപ്പോള്‍ നടക്കുന്നത്. വിവരാവകാശം എന്നപേരില്‍ പടച്ചുണ്ടാക്കിയ ചില കടലാസുകളുടെ അടിസ്ഥാനത്തില്‍ തങ്ങളെ തേജോവധം ചെയ്യുകയാണ്. തങ്ങള്‍ നിരപരാധികളാണെന്നും ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു.
രണ്ടുവര്‍ഷത്തിനിടയില്‍ തങ്ങള്‍ 150 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ശബരിമലയിലെ ഒരു വര്‍ഷത്തെ ശരാശരി വരുമാനം 110 കോടിയാണെന്ന കാര്യം ആരോപണം ഉന്നയിക്കുന്നവര്‍ മറക്കരുതെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിലെ അഴിമതി ഇല്ലാതാക്കാനാണ് തങ്ങള്‍ പോരാടിയത്. ഇതുമായി ബന്ധപ്പെട്ട് ചിലരുടെ താല്‍പര്യങ്ങളെ ചോദ്യം ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതിയാരോപണം. താന്‍ പ്രവര്‍ത്തിച്ച ഏതുരംഗത്തെങ്കിലും അഴിമതി ചൂണ്ടിക്കാണിച്ചാല്‍ ഞാന്‍ പൊതുരംഗത്തുനിന്ന് മാറിനില്‍ക്കാം എന്നല്ലാതെ ഒന്നും പറയാനില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ദേവസ്വം ബോര്‍ഡിലെ അഴിമതി ഇല്ലാതാക്കിയത് തങ്ങളുടെ ഭരണത്തിലാണെന്ന് അജയ് തറയില്‍ പറഞ്ഞു.
പത്ത് ലക്ഷത്തിന് മുകളിലുള്ള മരാമത്ത് ജോലികള്‍ക്ക് ഇ-ടെണ്ടര്‍ സംവിധാനം കൊണ്ടുവന്നത് മുന്‍ഭരണസമിതിയാണ്. മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതികരണം പോലും എടുക്കാതെയാണ് ആരോപണങ്ങള്‍ പൊതുജനമധ്യത്തിന് മുന്നില്‍ നിരത്തിയിട്ടുള്ളതെന്നും അജയ് തറയില്‍ പറഞ്ഞു.
രണ്ടു വര്‍ഷത്തിനിടെ ഓരോരുത്തരും യാത്രപ്പടിയായി 12 ലക്ഷം മാത്രമാണ് വാങ്ങിയിട്ടുള്ളത്. രണ്ടു പേരും ചേര്‍ന്ന് 24 ലക്ഷം കൈപ്പറ്റിയിട്ടുണ്ട്.
ഇത് തെറ്റിദ്ധരിച്ചായിരിക്കും വ്യാജരേഖകളുപയോഗിച്ച് 24 ലക്ഷം കൈപ്പറ്റിയെന്ന വാര്‍ത്തയ്ക്ക് കാരണം. യാത്രകള്‍ നടത്തിയതിന്റെ എല്ലാ തെളിവുകളും കൈവശമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, ബോര്‍ഡ് മുന്‍സെക്രട്ടറി വി.എസ് ജയകുമാറിനെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനും ഇരുവരും ശ്രമിച്ചു. ജയകുമാര്‍ അഴിമതിക്കാരനാണെന്നോ അല്ലെന്നോ തങ്ങള്‍ പറയുന്നില്ല. എന്നാല്‍, ജയകുമാര്‍ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണെന്നും ജയകുമാറിനെ പിന്തുണച്ച് ഇരുവരും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago