സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണം: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകള്‍ ഇറക്കുക വഴി സര്‍ക്കാര്‍ നിയമസഭയെ നോക്കുകുത്തിയാക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ആറ് ഓര്‍ഡിനന്‍സുകള്‍ നിലവിലുള്ളപ്പോഴാണ് ബുധനാഴ്ച നാലെണ്ണം കൂടി പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇനി ചിലത് കൊണ്ടുവരാനുമിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടത്.
ഒരുകാലത്ത് ഓര്‍ഡിനന്‍സിനെ ശക്തമായി വിമര്‍ശിച്ചിരുന്ന എല്‍.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ തുടര്‍ച്ചയായി ഓര്‍ഡിനന്‍സ് ഇറക്കുകയാണ്. ഇതില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് പണം വാങ്ങി നിയമസാധുത ചെയ്യുന്നതിനുള്ള ഓര്‍ഡിന്‍സ് നിയമവിരുദ്ധമാണ്. സാങ്കേതിക സര്‍വകലാശാല സി.പി.എമ്മിനു പിടിച്ചെടുക്കാവുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
വഖ്ഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്കു വിടുന്നത് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന കാര്യമാണ്. ആവശ്യമായ ചര്‍ച്ചകള്‍ ഇല്ലാതെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളായ കെ.പി മോഹനന്, ബെന്നി ബെഹനാന്, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ജി. ദേവരാജന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."