HOME
DETAILS
MAL
തലച്ചോറില്‍ രക്തസ്രാവം: ആന്റണിക്ക് ശസ്ത്രക്രിയ
backup
December 01 2017 | 01:12 AM
ന്യൂഡല്‍ഹി: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ.
ബുധനാഴ്ച വൈകിട്ട് കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് നെറ്റിയില്‍ ചെറിയമുറിവുള്ള അദ്ദേഹത്തെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യേണ്ടതായിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിന് ശേഷമാണ് ശസ്ത്രക്രിയ നടത്താമെന്ന് തീരുമാനിച്ചത്.
76 കാരനായ ആന്റണി നിലവില്‍ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."