റഷ്യന്‍ ഇടപെടല്‍: കുഷ്‌നറെ ചോദ്യം ചെയ്തു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണം സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരഡ് കുഷ്‌നറെ അന്വേഷണം സംഘം ചോദ്യം ചെയ്തു. സ്‌പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് മ്യൂളറുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ഫഌന്‍ റഷ്യക്കായി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കുഷ്‌നറില്‍ നിന്ന് ലഭിക്കുമോ എന്നാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. റഷ്യയും ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന്‍ സംഘവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം കുഷ്‌നറും ഫഌന്നും നേരത്തെ നിഷേധിച്ചതാണ്. നേരത്തെ റഷ്യന്‍ അംബാസഡറുമായുള്ള രഹസ്യകൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഫഌന്‍ രാജിവച്ചത്.
ഒന്നര മണിക്കൂറോളം കുഷ്‌നറെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് കുഷ്‌നര്‍ പൂര്‍ണമായും സഹകരിച്ചെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആബെ ലോവല്‍ പറഞ്ഞു. തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായുള്ള ബന്ധം വെളിപ്പെടുത്താന്‍ സാധിച്ചിരുന്നില്ലെന്ന് നേരത്തെ കുഷ്‌നര്‍ പറഞ്ഞിരുന്നു.
അതേസമയം അന്വേഷണത്തോട് ഫഌന്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫഌന്നിന്റെ അഭിഭാഷകര്‍ ഇക്കാര്യത്തില്‍ നിയമപരമായി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."