മുസ്‌ലിം വിരുദ്ധ വിഡിയോ: ട്രംപിനെതിരേ ബ്രിട്ടന്‍
ലണ്ടന്‍: മുസ്‌ലിം വിരുദ്ധ വിഡിയോ ഷെയര്‍ ചെയ്തതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ബ്രിട്ടന്‍. വിദ്വേഷകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ച ട്രംപ് തെറ്റ് ചെയ്തുവെന്നായിരുന്നു തെരേസാ മേയുടെ വക്താവിന്റെ പ്രതികരണം. എന്നാല്‍ തെരേസാ മേയുടെ പ്രതികരണത്തിനെതിരേ ട്രംപ് രൂക്ഷമായി പ്രതികരിച്ചു. നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം കാര്യം ശ്രദ്ധിക്കുവെന്നായിരുന്നു ട്രംപിന്റെ മറുപടി. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
തെരേസാ മേ എന്നെ ശ്രദ്ധിക്കരുത്. നിങ്ങളുടെ രാജ്യത്തുണ്ടാവുന്ന വിനാശകരമായ ഇസ്‌ലാമിക തീവ്രവാദത്തെ ശ്രദ്ധിക്കൂ. ഇവിടെയെല്ലാം സുഗമമാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മുസ്‌ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മൂന്ന് വിഡിയോ ട്രംപ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. മുസ്‌ലിം വിരുദ്ധ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബ്രിട്ടണ്‍ ഫസ്റ്റ് എന്ന സംഘടനയുടെ നേതാവ് ജെയ്ദ ഫ്രാന്‍സന്‍ പോസ്റ്റ് ചെയ്ത വിഡിയോകളാണ് ട്രംപ് പങ്കുവച്ചത്. എന്നാല്‍ ട്രംപിന്റെ മറുപടിക്കെതിരേ ബ്രിട്ടന്‍ ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. യു.എസിലെ ബ്രിട്ടന്‍ അംബാസഡര്‍ സര്‍ കിമം ഡരോച്ച് ഇക്കാര്യത്തില്‍ വൈറ്റ് ഹൗസുമായി തങ്ങളുടെ ഉത്കണ്ഠ പ്രകടപ്പിച്ചു.
കൂടാതെ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി ആംബെര്‍ റെഡു ട്വീറ്റിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. മോശമായ സമീപനമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. പ്രത്യാഘാതമുണ്ടാക്കുന്ന സമീപനമാണിതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം തടയണമെന്ന് പാര്‍ലമെന്റ് എം.പിമാരുടെ ആവശ്യത്തെ അവര്‍ നിരസിച്ചു. വിദ്വേഷം ഉണ്ടാക്കുന്ന വിഡിയോ പങ്കുവച്ചത് തെറ്റാണ്. ഏതെങ്കിലും മതവിശ്വാസങ്ങളോട് ശത്രുത പുലര്‍ത്തുന്നവരോട് ശക്തമായ നടപടിയെടുക്കുമെന്നും ആംബെര്‍ റെഡ് പറഞ്ഞു. ട്രംപ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ബിട്ടന്‍ എം.പി പീറ്റര്‍ ബോണ്‍ പറഞ്ഞു. ഇതേ അഭിപ്രായമാണ് ഭൂരിപക്ഷം എം.പിമാര്‍ക്കുമുള്ളതെന്നും അങ്ങനെ ചെയ്താല്‍ ലോകത്തിന് സമാധാനമുണ്ടാവുമെന്നും പീറ്റര്‍ ബോണ്‍ പറഞ്ഞു. അടുത്തിടെ ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന് നിരവധി എം.പിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത സമൂഹങ്ങളോടുള്ള ബ്രിട്ടന്റെ സഹിഷ്ണുത ട്രംപ് കാണുന്നില്ലെന്നും അതിനാല്‍ സന്ദര്‍ശനം റദ്ദാക്കണമെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."