HOME
DETAILS

ബി.സി.സി.ഐയ്ക്ക് ലഭിക്കുന്ന വരുമാനം താരങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടത്: സൗരവ് ഗാംഗുലി

  
backup
December 01, 2017 | 8:47 AM

india-cricket-bcci-sourav-ganguly


ന്യൂഡല്‍ഹി: താരങ്ങളുടെ വരുമാനം കൂട്ടണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ആവശ്യത്തിന് പിന്തുണയുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ക്രിക്കറ്റ് ബോര്‍ഡിന് കൂടുതല്‍ വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ അത് താരങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.

ഐ.പി.എല്‍ സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് വന്‍ തുകയാണ് ബി.സി.സി.ഐക്ക് വരുമാനമായി ലഭിക്കാന്‍ പോവുന്നത്. അതിനാല്‍ തന്നെ താരങ്ങളുടെ വരുമാനം വര്‍ധിപ്പിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടിരുന്നു.

ക്രിക്കറ്റ് ഫീല്‍ഡില്‍ എന്ന പോലെ തന്നെ ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്താണ് താരങ്ങളുടെ വരുമാന കാര്യത്തിലും മറ്റും കൃത്യമായ കരാര്‍ ബി.സി.സി.ഐയുമായി ഉണ്ടാക്കിയത്. 2004ലാണ് ബോര്‍ഡും താരങ്ങളും തമ്മില്‍ എല്ലാ വര്‍ഷവും കരാര്‍ പുതുക്കണമെന്ന വ്യവസ്ഥ വന്നത്. താരങ്ങള്‍ക്ക് പരുക്കോ മറ്റോ പറ്റി വിശ്രമം ആവശ്യമായി വന്നാല്‍ ബോര്‍ഡി സഹായം നല്‍കണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു.

'ക്രിക്കറ്റ് ബോര്‍ഡിന് വരുമാനം ലഭിക്കുന്നുവെങ്കില്‍ അതിലൊരു പങ്ക് താരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഇക്കാര്യത്തില്‍ വിരാടിന്റെ അഭിപ്രായം ബി.സി.സി.ഐ പരിഗണിക്കണം. 15-20 വര്‍ഷം മാത്രം ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുടെ കാര്യത്തില്‍ ഇത് ന്യായമായ ആവശ്യമാണ്.' ഗാംഗുലി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  8 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  8 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  8 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  8 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  8 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  8 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  8 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  8 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  8 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  8 days ago