ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് പുതിയ നിബന്ധനകളുമായി ജവാസാത്ത് വിഭാഗം
ജിദ്ദ: സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് നാല് നിബന്ധനകള്‍ നിര്‍ബന്ധമാക്കി ജവാസാത്ത് വിഭാഗം. ഹുറൂബ് അഥവാ ഒളിച്ചോട്ടം ഇനി ഓണ്‍ലൈന്‍ വഴി റദ്ദ് ചെയ്യാനാവില്ല. ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമാണെന്നും ജവാസാത്ത് വൃത്തങ്ങള്‍ അറിയിച്ചു.
അന്യായമായി ഹുറൂബാക്കുന്ന സ്‌പോണ്‍സര്‍ക്കെതിരെ മതിയായ തെളിവുകളോടെ തൊഴില്‍ തര്‍ക്ക പരിഹാര സമിതികളെ സമീപിക്കാവുന്നതാണെന്നും ജവാസാത്ത് അറിയിച്ചു. ഇനി മുതല്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കാലാവധിയുള്ള ഇഖാമ നിര്‍ബന്ധമാണെന്ന്് ജവാസാത്ത് വൃത്തങ്ങള്‍ അറിയിച്ചത്.
ഒരു തൊഴിലാളി ഒളിച്ചോടിയതായി ഒരു തവണ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച തൊഴിലാളിയെ ഹുറുബ് ആക്കാന്‍ സാധ്യമാവില്ല. ഗാര്‍ഹിക തൊഴിലാളികളുടെ ഹുറുബ് റദ്ദ് ചെയ്യുന്നതിന് ഓണ്‍ ലൈന്‍ മുഖേന സാധ്യമല്ലെന്നും ജവാസാത്ത് വ്യക്തമാക്കി. ഇവരുടെ ഹുറൂബ് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നുമാത്രമാണ് റദ്ദ് ചെയ്യാന്‍ കഴിയുക. ഇത് ഹുറൂബാക്കി പതിനഞ്ച് ദിവസത്തിനകം ചെയ്യുകയും വേണം.
15 ദിവസം പിന്നിട്ടാല്‍ തൊഴിലാളിക്കെതിരെ പതിനായിരം റിയാല്‍ പിഴ ഈടാക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്യും. ഇവരെ ഒളിച്ചോട്ട വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സഊദിയിലേക്ക് തിരിച്ചു വരുന്നതിനു നിരോധനം ഏര്‍പ്പെടുത്തുമെന്നും ജവാസാത് അറിയിച്ചു. തൊഴിലാളികളെ ഹുറൂബാക്കുന്ന സാഹചര്യങ്ങള്‍ പഠനം നടത്തിയ ശേഷമാണ് ജവാസാത്ത് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.
പുതിയ നിബന്ധനകള്‍
- തൊഴിലാളിയുടെ തിരിച്ചറിയല്‍ കാര്‍ഡ് അഥവാ ഇഖാമക്ക് കാലാവധിയുള്ളതായിരിക്കണം
- ഒരു ജോലിക്കാരനെക്കുറിച്ച് ഒരു തവണ മാത്രം ഓണ്‍ലൈന്‍ വഴി ഹുറൂബ് രേഖപ്പെടുത്തുക
- അബ്ഷിര്‍ വഴി ഹുറൂബ് റദ്ദ് ചെയ്യാതിരിക്കുക
- തൊഴിലാളി ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കപ്പെട്ടവനല്ലാതിരിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."