HOME
DETAILS

ഭയപ്പെടുത്തി അനുസരിപ്പിച്ചായിരുന്നു മോദിയുടെ ഗുജറാത്ത് ഭരണം: സഞ്ജീവ് ഭട്ട്

  
backup
December 02, 2017 | 10:30 AM

modi-threatens-officials-in-gujarat-sanjiv-bhatt

ഗുജറാത്ത്: ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി അനുസരിപ്പിച്ചാണ് മോദി ഗുജറാത്ത് ഭരിച്ചതെന്ന് മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലടക്കം ആരോപണവിധേയരായവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ നല്‍കിയെന്നാണ് ആരോപണം.

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ടെന്നും സഞ്ജീവ് ഭട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗുജറാത്ത്് മോഡല്‍ അസഹിഷ്ണുതയുടേതാണ്. എതിര്‍ക്കുന്നവരെ ശിക്ഷിക്കുന്നതാണ് ഗുജറാത്തില്‍ കാണാന്‍ സാധിക്കുക. അനുകൂലിക്കുന്നവര്‍ വ്യാജ ഏറ്റുമുട്ടല്‍ പ്രതികളായാല്‍പോലും സംരക്ഷിക്കപ്പെടും.

മോദി ആളുകളെ മയക്കി നിര്‍ത്തുകയാണെന്നും, പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യത്തോടെ ജോലിചെയ്യാന്‍ സാധിക്കില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിക്കുന്നു.

2002 ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  5 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  5 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  5 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  5 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  5 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  5 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  5 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  5 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  5 days ago