എസ്.കെ.എസ്.എസ്.എഫ് ഡിസം. 6ന് പ്രാര്‍ഥനാ ദിനം ആചരിക്കും
കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്ന ഡിസംബര്‍ 6 ന് എസ്.കെ.എസ്.എസ്.എഫ് ശാഖാ തലങ്ങളില്‍ പ്രാര്‍ഥനാ ദിനം ആചരിക്കണമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ഇന്ത്യന്‍ മുസ്‌ലീംകള്‍ക്കെതിരേയും പൊതുവായി രാജ്യത്തിന്റെ മതേതര പൈതൃകത്തിനെതിരായും നടത്തിയ ക്രൂരമായ അക്രമമാണ് സംഘ്പരിവാര്‍ ശക്തികള്‍ ബാബരി ധ്വംസനത്തിലുടെ യാഥാര്‍ഥ്യമാക്കിയത്. മതത്തിന്റെ പേരില്‍ ധ്രുവീകരണമുണ്ടാക്കി വിദ്വേഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പാണ് ഇതിലൂടെ നടത്തിയത്. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിനെതിരേ നടന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരേ മതേതര സമൂഹം വേണ്ടവിധം ജാഗ്രതപാലിക്കാത്തതിന്റെ തിക്തഫലമാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നത്.
രാജ്യത്തിന്റെ നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കാന്‍ ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കപ്പടേണ്ടതുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മത വിശ്വാസികളെ ഭിന്നിപ്പിക്കാനും അവരുടെ മൗലിക അവകാശങ്ങള്‍ നിഷേധിക്കാനുമുള്ള ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരേ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുമിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.എസ്.കെ.എസ്.എസ്.എഫ് ശാഖ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജനകീയ സ്വഭാവത്തോടെ ഡിസംബര്‍ 6 ന് പ്രാര്‍ഥനാ സദസും ഉദ്‌ബോധനവും സംഘടിപ്പിക്കണമെന്ന് തങ്ങള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."