HOME
DETAILS

മതനിരപേക്ഷതയുടെ വിശ്വാസ്യത കേരളത്തില്‍ തകരില്ല

  
backup
December 02 2017 | 23:12 PM

religious-believe-kerala-no-destroy-spm-today-articles

മതേതരത്വത്തെയും മതനിരപേക്ഷതയെയും കുറിച്ചു നിലനില്‍ക്കുന്ന വിശ്വാസം തകരുന്നിടത്താണു വര്‍ഗീയചിന്ത വളരുന്നത്. ഓരോ മതവിഭാഗവും ജാതിഘടകങ്ങളും ഇതരവിഭാഗങ്ങളോടു കാണിക്കുന്ന പരിഗണനയും ബഹുമാനവുമാണു മതേതരത്വത്തിന്റെ ആധാരം. അപരന്‍ ശത്രുവാണെന്നും അവന്‍ തന്റെ നാശവും പതനവും കാണാന്‍ കാത്തിരിക്കുന്നവനാണെന്നുമുള്ള തോന്നല്‍ വ്യക്തിസൗഹൃദം തകര്‍ക്കുന്നതുപോലെ വിഭിന്നവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വിശ്വാസമില്ലായ്മയും സംശയവും സമൂഹത്തെ തകര്‍ക്കുന്നത്.

ഇന്ത്യന്‍ സമൂഹം വൈവിധ്യങ്ങള്‍ക്കിടയിലും ഇത്രകാലവും ഒറ്റജനതയായി നിലനിന്നതു ഗാഢമായ പരസ്പരവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. വര്‍ഗീയശക്തികള്‍ക്കു വേരോട്ടം കിട്ടാത്തതും അക്കാരണത്താലാണ്.
അതേസമയം, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളുടെ കഠിനശത്രുക്കളും ഹൈന്ദവസംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നവരുമാണെന്ന തോന്നല്‍ ഹൈന്ദവ ഭൂരിപക്ഷത്തിനുള്ളില്‍ വളര്‍ത്തിയെടുക്കാന്‍ സംഘപരിവാറിനു കഴിഞ്ഞതിന്റെ ഫലമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഇന്നനുഭവിക്കുന്ന അരക്ഷിതാവസ്ഥ. വിശ്വാസത്തകര്‍ച്ചയും അകല്‍ച്ചയും വഴി ഉരുത്തിരിയുന്നത് അരക്ഷിതാവസ്ഥയും അശാന്തിയുമാണ്. ഇന്ത്യയുടെ ഓരോ പ്രദേശങ്ങളെയും വര്‍ഗീയവിഭജനത്തിനും ധ്രുവീകരണത്തിനും വിധേയമാക്കാന്‍ സംഘപരിവാര്‍ ഉപയോഗപ്പെടുത്തിയ മനഃശാസ്ത്രപരമായ വിഷായുധമാണു ജനങ്ങളെ പരസ്പരം സംശയിക്കുന്നവരാക്കി മാറ്റുകയെന്നത്.
ആ ധ്രുവീകരണതന്ത്രം സമീപകാലംവരെയും കേരളത്തില്‍ പരാജയമായിരുന്നു. ഇവിടത്തെ സവിശേഷമായ സാമൂഹിക-സാംസ്‌കാരികാന്തരീക്ഷം തെറ്റായ ധ്രുവീകരണനീക്കങ്ങളെ സ്വയം പ്രതിരോധിക്കുന്ന വിധത്തില്‍ സുശക്തമായ ഏകതാബോധത്തില്‍ അധിഷ്ഠിതമായാണു നിലനിന്നത്. കേരളചരിത്രത്തെ സ്വാധീനിച്ച പല മഹാപുരുഷന്മാരുടെയും പ്രസ്ഥാനങ്ങളുടെയും പങ്കാളിത്തം ഇക്കാര്യത്തില്‍ വളരെ വലുതാണ്. ജാതീയത ഭ്രാന്തമായ വളര്‍ച്ച നേടിയ കേരളത്തില്‍ സാമൂഹ്യപരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും പണ്ഡിറ്റ് കെ.പി കറുപ്പനുമെല്ലാം വലിയ മാറ്റമാണുണ്ടാക്കിയത്.
ജാതീയപരിഗണനകള്‍ക്കും മതപരമായ വേര്‍തിരിവുകള്‍ക്കുമുപരിയായി കേരളീയന്‍, മലയാളി, ഒരേ നാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ എന്ന നിലയില്‍ കേരളത്തിലുള്ളവര്‍ പരസ്പരം മാനിക്കയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സാമൂഹ്യാവബോധം തീര്‍ച്ചയായും നവോത്ഥാന നായകരുടെ സ്വാധീനത്തില്‍ നിന്നുണ്ടായതാണ്. ശ്രീനാരായണ ഗുരു എന്ന യുഗപ്രഭാവനായ വ്യക്തിത്വം ഒരു വലിയ ജനവിഭാഗത്തിന്റെ ആത്മസത്തയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയില്ലായിരുന്നെങ്കില്‍ കേരളവും ഇന്ത്യയിലെ മറ്റു മിക്ക സംസ്ഥാനങ്ങളെയുംപോലെ വര്‍ഗീയചിന്താഗതികളുടെ കടുത്ത ദുരിതങ്ങള്‍ അനുഭവിക്കുന്ന പ്രദേശമായി മാറുമായിരുന്നു.
രാഷ്ട്രീയ സംഘടനാ വൈജാത്യങ്ങളുടെയും കിടമത്സരങ്ങളുടെയും ധാരാളിത്തത്തിനിടയിലും സൂക്ഷ്മമായ ഒരു ഏകതാബോധം കേരളത്തില്‍ നിലനിന്നു. എല്ലാ സംഘടനകള്‍ക്കും സമുദായങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും നിലനില്‍ക്കാനും ആശയപ്രചാരണം നടത്താനുമുള്ള സ്വാതന്ത്ര്യം എല്ലാവരും അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്തു. കേരളത്തിന്റെ സവിശേഷമായ ജനാധിപത്യാന്തരീക്ഷം പരിപാലിക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ശ്രദ്ധ ചെലുത്തി. ഫാസിസത്തിന്റെയും വംശീയതയുടെയും പ്രവണതകളിലേയ്ക്കു വീണുപോകാതെ സംഘടനകള്‍ സ്വന്തം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി.

മതേതര പൊതുമണ്ഡലം നിലനില്‍ക്കേണ്ടതു സ്വന്തം നിലനില്‍പ്പിന്റെ തന്നെ ആവശ്യമാണെന്നുള്ള തിരിച്ചറിവ് കേരളത്തിലെ പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ളില്‍ സജീവമായിരുന്നു. മതേതരപൊതുമണ്ഡലത്തിനു ശൈഥില്യം ബാധിച്ച ഇന്ത്യന്‍പ്രദേശങ്ങളിലാണ് വര്‍ഗീയലഹളകളും ദലിത് പീഡനങ്ങളും ഗോരക്ഷാ കലാപങ്ങളും ഫാസിസ്റ്റ് പ്രവണതകളും തേര്‍വാഴ്ച നടത്തിയത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ വിഷക്കാറ്റ് ആഞ്ഞുവീശിയതും അവിടങ്ങളില്‍ത്തന്നെ.
അത്തരമവസ്ഥയിലേയ്ക്കു കേരളത്തെ എത്തിക്കാനുള്ള നീക്കങ്ങളാണിപ്പോള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇവിടത്തെ മതനിരപേക്ഷവും മതേതരവുമായ പൊതുബോധത്തില്‍ വിള്ളല്‍ വീഴ്ത്തി ചില വിഭാഗങ്ങളെ അടര്‍ത്തിമാറ്റുകയും അതില്‍നിന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും ചെയ്യാനാണു തല്‍പ്പരകക്ഷികള്‍ കരുക്കള്‍ നീക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല ചര്‍ച്ചകളും ആ കരുനീക്കത്തിന്റെ അനുരണനങ്ങളാണ്.
കേരളീയ മതനിരപേക്ഷതയുടെ നെടുംതൂണ് ഭൂരിപക്ഷത്തിനു ന്യൂനപക്ഷങ്ങളിലുള്ള വിശ്വാസമാണ്. മതനിരപേക്ഷ പൊതുബോധവും മതേതര സാംസ്‌കാരികതയും ഹൈന്ദവവിരുദ്ധമാണെന്ന സംഘപരിവാറിന്റെ ആശയപ്രചാരണംവഴി അവര്‍ ലക്ഷ്യമാക്കുന്നതു മതേതര പൊതുബോധത്തിലെ ഹൈന്ദവപങ്കാളിത്തത്തെ ശിഥിലമാക്കലും ഹൈന്ദവബോധത്തെ വര്‍ഗീയമായി ഹൈജാക്ക് ചെയ്യലുമമാണ്. അതിനവര്‍ക്കു സാധിച്ചാല്‍ കേരളീയ മതനിരപേക്ഷത തകരും.
അതു ക്ഷിപ്രസാധ്യമല്ല. വര്‍ഗീയദുഷ്ടലാക്കു നിറഞ്ഞ കുപ്രചാരണങ്ങള്‍ എത്രതന്നെ അരങ്ങേറിയാലും കേരളത്തിലെ പൊതുമണ്ഡലത്തിന്റെ അടിസ്ഥാനാവബോധത്തെ ഇളക്കാന്‍ കഴിയില്ലെന്ന ശക്തമായ ധാരണ സാര്‍വത്രികമായി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ആ ധാരണയില്‍ അടിഞ്ഞുകൂടി നിശബ്ദതപാലിക്കാന്‍ ശ്രമിക്കുന്നതും അപകടമാണ്. കേരളീയ പൊതുമണ്ഡലത്തിന്റെ മതനിരപേക്ഷത ശിഥിലമാക്കാന്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരായ ഏകോപനം സമീപകാലത്തായി രൂപപ്പെട്ടു വന്നിരിക്കുന്നതു നിശബ്ദമായി കണ്ടിരിക്കരുത്.
മതവിഭാഗങ്ങളില്‍ ചിലതും സാംസ്‌കാരിക വൈവിധ്യം പുലര്‍ത്തുന്ന ജനവിഭാഗങ്ങളില്‍ ചിലതും പരസ്പരം ഉന്മൂലനം ചെയ്യാന്‍ അവസരം കാത്തിരിക്കുന്നുവെന്ന പ്രചാരണം വര്‍ഗീയരാഷ്ട്രീയത്തിന്റെ വക്താക്കള്‍ നടത്തുന്നുണ്ട്. എന്നാല്‍, അവരിലാര്‍ക്കും കേരളീയസമൂഹത്തിലോ ഏതെങ്കിലും മതവിഭാഗങ്ങള്‍ക്കിടയിലോ അവരാഗ്രഹിക്കുന്ന സ്വീകാര്യതയും വളര്‍ച്ചയും സ്വാധീനവും ലഭിച്ചിട്ടില്ല. അതില്‍നിന്നു നാം ഉള്‍ക്കൊള്ളേണ്ട പരമാര്‍ഥം കേരളീയ മതനിരപേക്ഷ പൊതുമണ്ഡലത്തിന്റെ വിശ്വാസ്യതയ്ക്കും സ്വീകാര്യതയക്കും ഒരു പോറലും ഏറ്റിട്ടില്ലെന്നു തന്നെയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago