HOME
DETAILS

കരട് നിയമം തയാറായി; മുത്വലാഖ് ജാമ്യമില്ലാ കുറ്റം

  
backup
December 03 2017 | 01:12 AM

%e0%b4%95%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%a4%e0%b4%af%e0%b4%be%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5

ന്യൂഡല്‍ഹി: മുത്വലാഖ് സുപ്രിം കോടതി അസാധുവാക്കിയതോടെ അപ്രകാരംചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കാനുള്ള നിയമത്തിന്റെ കരട് തയാറായി. നിയമംലഘിച്ച് മുത്വലാഖ് മുഖേന ഭാര്യയെ മൊഴിചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
1986ലെ മുസ്്‌ലിം സ്ത്രീ (വിവാഹമോചനത്തില്‍ നിന്നുള്ള അവകാശ സംരക്ഷണം) നിയമം ഭേദഗതിചെയ്താണ് കരട് തയാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം മുത്വലാഖ് മുഖേന മൊഴിചൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് കോടതിയെ സമീപ്പിക്കാം.
ഭര്‍ത്താവില്‍ നിന്ന് ഉപജീവനമാര്‍ഗവും ആവശ്യപ്പെടാനും സ്ത്രീക്ക് അവകാശമുണ്ട്. ജോലിലഭ്യമായിട്ടില്ലാത്തവരോ പ്രായപൂര്‍ത്തിയെത്താത്തവരോ ആയ മക്കളുണ്ടെങ്കില്‍ അവരുടെ ചെലവിലേക്കും തുക ആവശ്യപ്പെടാം. കരട് ബില്ല് ഈ മാസം 15ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
മുത്വലാഖ് ഒന്നിച്ചുചൊല്ലുന്നു എന്ന് നേരിട്ടോ എഴുത്തിലൂടെയോ ഇലക്ട്രോണിക് സംവിധാനം ഉള്‍പ്പെടെയുള്ള മാധ്യമം മുഖേനയോ അറിയിക്കുന്നത് സുപ്രിം കോടതി അസാധുവാക്കിയിട്ടുണ്ടെന്ന് കരട് വിശദീകരിക്കുന്നു.
മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാസ്വരാജ്, അരുണ്‍ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതിയാണ് കരടിന് രൂപം നല്‍കിയത്. സുപ്രിം കോടതി വിലക്കിയെങ്കിലും മുത്വലാഖ് വീണ്ടും തുടരാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അത് ക്രിമിനല്‍ കുറ്റമായി കണ്ട് കടുത്ത ശിക്ഷ കൊണ്ടുവരുന്നതെന്നാണ് കരട് സംബന്ധിച്ചുള്ള വിശദീകരം.
അഭിപ്രായം ആരാഞ്ഞ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കരട് നിയമം അയച്ചിട്ടുണ്ട്. കരട് നിയമം ഭരണഘടനാപരമായി പ്രത്യേക പദവിയുള്ള ജമ്മുകശ്മിരിനു ബാധകമല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago