ഇന്ന് ലോക ഭിന്നശേഷി ദിനം; പരിമിതികളെ അതിജീവിച്ച ഉജയ് കൃഷ്ണന്‍ പരീക്ഷയെഴുതും
വേളം: സ്വന്തം പരിമിതിക്കുള്ളിലും എസ്.എസ്.എല്‍.സി പരീക്ഷയെഴുതി വിജയിക്കണമെന്ന ഉജയ് കൃഷ്ണന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകകയാണ് കുന്നുമ്മല്‍ ബി.ആര്‍.സി പ്രവര്‍ത്തകര്‍. ആശാദീപം പദ്ധതിയിലൂടെയാണ് കായക്കൊടി പഞ്ചായത്തിലെ ജലജ-ഉദയന്‍ ദമ്പതികളുടെ മകനായ ഉജയ് കൃഷ്ണന് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ അവസരമൊരുക്കുന്നത്.
നിലവിലെ സര്‍വശിക്ഷ അഭിയാന്‍ ഗൃഹാധിഷ്ടിത പഠന പദ്ധതി ഉജയ് കൃഷ്ണയുടെ ആഗ്രഹം സഫലീകരിക്കാന്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് കുന്നുമ്മല്‍ ബി.ആര്‍.സി അധികൃതര്‍ വെര്‍ച്വല്‍ ക്ലാസ്‌റൂം ഫോര്‍ എന്‍വിറോന്‍മെന്റ് എന്ന പുതിയ പ്രൊജക്ട് തയാറാക്കിയത്. വീട്ടില്‍ ഇരുന്ന് തന്നെ സ്‌കൂള്‍ ക്ലാസ് മുറിയില്‍ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ കുട്ടിക്ക് അനുഭവ ഭേദ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീട്ടിനുള്ളില്‍ ഒരു ക്ലാസ് റൂം പുനരാവിഷ്‌കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ക്ലാസ് റെക്കോര്‍ഡ് ചെയ്ത് എത്തിച്ച് കൊടുക്കാനും സൗകര്യം ഏര്‍പ്പെടുത്തും.
കൂടാതെ മാസത്തില്‍ ഒരുദിവസം എല്ലാ മുന്നൊരുക്കങ്ങളോടെയും വിദ്യാര്‍ഥിയെ സ്‌കൂളില്‍ എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വിദ്യാര്‍ഥിക്ക് വെര്‍ച്വല്‍ ക്ലാസ് റൂം ഒരുക്കാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് കായക്കൊടി ഹൈസ്‌കുള്‍ അധികൃതര്‍.
പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഇന്ത്യയിലെ ശാരീരിക പരിമിതികളാല്‍ സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ട ആയിരങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. രണ്ടാഴ്ചക്കുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."