ഓഖി ചുഴലിക്കാറ്റ്: ഒരു മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണം 17 ആയി. തിരച്ചിലിനായി കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികളാണ് പൂന്തുറയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കടലില്‍ നിന്ന് ഇനിയും 200 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചുഴലിയുടെ ശക്തി കുറഞ്ഞതോടെ കടലില്‍ മൃതദേഹങ്ങള്‍ പൊന്തിവരാന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ നാലു മൃതദേഹങ്ങള്‍ തമിഴ്നാട് സ്വദേശികളുടേതാണ്.
തിരുവനന്തപുരത്ത് മാത്രം കാണാതായത് 130 പേരെയാണ്. വിഴിഞ്ഞത്തുനിന്നും തമിഴ്നാട്ടിലെ കന്യാകുമാരി, നാഗപട്ടണം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായി ബോട്ടുകളില്‍ പോയ 179 പേര് ലക്ഷദീപിലെത്തിയിട്ടുണ്ട്.
അതിനിടെ 29 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ കരയ്ക്കടുപ്പിക്കാന്‍ നാവിക സേനയുടെ ബോട്ട് പുറപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."