അര്‍പ്പിതിനു സഹായഹസ്തവുമായി 'കൈത്താങ്ങ്' എന്ന നന്മ
ചെറുവത്തൂര്‍: ഇരുളടഞ്ഞു തുടങ്ങിയ രണ്ടുവയസുകാരന്റെ കണ്ണുകളിലെ വെളിച്ചം വീണ്ടെടുക്കാന്‍ സഹായഹസ്തവുമായി 'കൈത്താങ്ങ്' കൂട്ടായ്മ. ചികിത്സാധനസഹായമായി അഞ്ചുലക്ഷം രൂപ ഇന്നു കൈമാറും. ചീമേനി പൊതാവൂരിലെ അജയന്റെ മകനാണ് അര്‍പ്പിത്. അജയന് രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ല. താങ്ങായുണ്ടായിരുന്ന ഭാര്യയും അകാലത്തില്‍ വിടപറഞ്ഞു. ഇതിനിടയിലാണ് തനിക്ക് കാഴ്ചശക്തി നഷ്ടപ്പെടാന്‍ ഇടയാക്കിയ അതേ അസുഖം തന്റെ മകനെയും ബാധിച്ചിരിക്കുന്നതായി അജയന്‍ തിരിച്ചറിഞ്ഞത്.
അജയന്റെയും മകന്റെയും സങ്കടം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത അജയന്റെ മകനും കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയ വാര്‍ത്തയറിഞ്ഞു ചികിത്സക്ക് സഹായമെത്തിക്കാന്‍ ചീമേനിയിലെ കൈത്താങ്ങ് കൂട്ടായ്മ മുന്നിട്ടിറങ്ങുകയായിരുന്നു.
കൂട്ടായ്മ സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ ഇന്നു രാവിലെ 11നു ചീമേനിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം മണി അജയനു കൈമാറും. കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഈ കൂട്ടായ്മയിലിപ്പോള്‍ 124 അംഗങ്ങളാണുള്ളത്.
ജീവകാരുണ്യം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ സഹായ ഹസ്തം ഇതിനോടകം തന്നെ നിരവധി പേരിലേക്കു നീണ്ടുകഴിഞ്ഞു. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വാട്‌സാപ്പ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ പി. പ്രജിത്ത്കുമാര്‍, ടി. കൃഷ്ണന്‍, കെ.വി രാഗേഷ്, ടി.പി ജനാര്‍ദനന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."