തൊഴിലുടമ മര്‍ദിച്ച് അവശനാക്കി മരുഭുമിയില്‍ തള്ളിയ മലയാളിക്ക് സാമുഹ്യപ്രവര്‍ത്തകര്‍ തുണയായി
ജിദ്ദ: ദാഹല്‍ മഹദൂദില്‍ വീട്ടുജോലിക്കാരനായ കൊല്ലം സ്വദേശിയെ തൊഴിലുടമ മര്‍ദിച്ച് അവശനാക്കി മരുഭൂമിയില്‍ തള്ളി. കൊല്ലം കുളതൂപുഴ സ്വദേശി രതീഷിനെയാണ് ക്രൂരമായി മര്‍ദിച്ച് അവശനാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. തന്റെ വാഹനം കഴുകിയത് വൃത്തിയായില്ല എന്ന് ആരോപിച്ചാണ് ഇയാള്‍ രതീഷിനെ മര്‍ദിച്ചത്. തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനില്‍ കൊണ്ട് പോവുകയാണെന്ന് പറഞ്ഞ് വണ്ടിയില്‍ കയറ്റി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ തൊഴില്‍കാര്‍ഡും ലൈസന്‍സും മൊബൈല്‍ ഫോണും തൊഴിലുടമ പിടിച്ചു വാങ്ങി നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കയ്യിലുണ്ടായിരുന്ന മറ്റൊരു മൊബൈല്‍ ഫോണില്‍ ചില സാമൂഹ്യ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും ബന്ധപ്പെട്ട് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ട് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ട് പോലും കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് രതീഷ് പറയുന്നു.
ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവര്‍ത്തകരായ അന്‍സില്‍ ആലപുഴ ലിജു ബാലചന്ദ്രന്‍ എന്നിവരുമായി ബന്ധപെട്ട് സംഘടനയുടെ പ്രസിഡന്റ് അയൂബ് കരൂപടന്നയെ വിവരം അറിയിച്ചാണ് രതീഷിനെ മരുഭൂയില്‍ നിന്നും രക്ഷപ്പെടുത്തിയത്. പിറ്റെ ദിവസം തന്നെ ഇവര്‍ ദാഹുല്‍ മഹ്ദൂദ് പൊലിസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും പൊലിസ് കേസ് കാര്യമായി പരിഗണിച്ചില്ല. ലേബര്‍ കോര്‍ട്ടില്‍ കേസ് കൊടുക്കാന്‍ പറഞ്ഞ് പറഞ്ഞുവിടുകയാണ് ചെയ്തത്. രതീഷിന്റെ തൊഴിലുടമയുടെ രണ്ട് അനുജന്മാര്‍ ഇതേ പൊലിസ് സ്റ്റേഷനില്‍ ആണ് ജോലിചെയ്യുന്നത്. അവരുടെ സ്വാധീനം മൂലം കേസ് എടുക്കാതെ പറഞ്ഞുവിടുകയായിരുന്നുവെന്ന് രതീഷും സുഹൃത്തുക്കളും പറയുന്നു.
അയൂബ് കരൂപടന്നയും ജയന്‍ കൊടുങ്ങല്ലുരും എംബസിയില്‍ പരാതി നല്‍കിയിട്ടും നാട്ടിലേക്ക് വിടില്ലെന്ന നിലപാടിലായിരുന്നു തൊഴിലുടമ.
തൊഴിലുടക്കെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് എംബസിയുടെ ഭാഗത്ത് നിന്നും സംഘടനയുടെ ഭാഗത്ത് നിന്നും അറിയിച്ചതോടെ തൊഴിലുടമ പിന്നീട് നാട്ടിലേക്ക് പോവാന്‍ വിസ അടിച്ച് നല്‍കി. ചാരിറ്റി ഓഫ് പ്രവാസി ഹയില്‍ യുണിറ്റ് വൈസ് പ്രസിഡന്റ് സഞ്ജു സലിം രതീഷിന് ടിക്കറ്റ് നല്‍കിയതോടെ കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."