വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; കാറിന് അടിച്ചും പ്രതിഷേധം, പൂന്തുറയിലേക്കുള്ള യാത്ര റദ്ദാക്കി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ എത്താന്‍ വൈകിയെന്നാരോപിച്ച് വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞു. മുഖ്യമന്ത്രിയുടെ കാറിനടിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികള്‍ കാറിനെ മൂന്നു മിനിറ്റു നേരം തടയുകയും ചെയ്തു. ശേഷം പൊലിസ് വലയം തീര്‍ത്താണ് മുഖ്യമന്ത്രി മുന്നോട്ടു നീങ്ങിയത്. മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ഉണ്ടായിരുന്നു.
[caption id="attachment_458740" align="aligncenter" width="630"] പൊലിസിന്‍റെ സഹായത്തോടെ കാറില്‍ കയറിയ മുഖ്യമന്ത്രി[/caption]
അതിനിടെ, ദുരിതം ഏറെ ബാധിച്ച പൂന്തുറയിലേക്കുള്ള യാത്ര മുഖ്യമന്ത്രി റദ്ദാക്കി. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് മുഖ്യമന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. വിഴിഞ്ഞ സന്ദര്‍ശിച്ച ശേഷം പൂന്തുറയിലേക്ക് പോകാനായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2017/12/cm.mp4"][/video]
അതേസമയം, സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യും. മത്സ്യത്തൊഴിലാളികളെയും തെരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇനി കണ്ടെത്താനുള്ളത് 92 പേരെ
ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ പെട്ടുപോയ അവസാനത്തെ മത്സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ ഊര്‍ജിതമായി തുടരാന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിച്ച് തീവ്രമായ തെരച്ചില്‍ തുടരാനും യോഗത്തില്‍ തീരുമാനമായി.
റവന്യൂ-മത്സ്യബന്ധന വകുപ്പുകളുടെ കണക്കുകള്‍ പ്രകാരം 92 മത്സ്യത്തൊഴിലാളികളെയാണ് കാണാനില്ലാത്തത്. ഇവരില്‍ ചിലര്‍ മറ്റേതെങ്കിലും തീരത്ത് എത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More... മുന്നറിയിപ്പ്: കണ്ണന്താനത്തിന്റെ വാക്കുകളെ പിടിച്ച് മുഖ്യമന്ത്രി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."