ഓഖി: ഇന്നു മരിച്ചത് 8 പേര്‍, തിരിച്ചറിയാതെ 13 മൃതദേഹങ്ങള്‍, 48 പേര്‍ ചികിത്സയില്‍
തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍പ്പെട്ട് ഞായറാഴ്ച മരിച്ചനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചത് എട്ടു പേരെ. 48 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഞായറാഴ്ച അഞ്ചു പേരാണ് ചികിത്സ തേടിയെത്തിയത്. സഖറിയാസ് (55) അടിമലത്തുറ, ക്രിസ്തുദാസ് (48) അടിമലത്തുറ, അന്തോണി അടിമ (30) കൊല്ലംകോട്, സെല്‍വ കുരിശ് (35) അടിമലത്തുറ, മിഖായേല്‍ (58) അടിമലത്തുറ എന്നിവരാണ് ചികിത്സ തേടിയെത്തിയത്.
മരിച്ചവരില്‍ രണ്ടു പേരെ പൂന്തുറയില്‍ നിന്നും, നാലു പേരെ വിഴിഞ്ഞത്തു നിന്നും രണ്ടു വലിയതുറയില്‍ നിന്നുമാണ് കൊണ്ടു വന്നത്. ജീര്‍ണിച്ച അവസ്ഥയിലായിരുന്നു പലരേയും കൊണ്ടുവന്നത്. ഇപ്പോള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തിരിച്ചറിയാത്ത 13 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ മൃതദേഹങ്ങള്‍ വന്നാല്‍ അവ ശ്രീചിത്രയിലെ മോര്‍ച്ചറിയില്‍ വയ്ക്കാനും ധാരണയായിട്ടുണ്ട്.
അതേസമയം, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ തീവ്ര പരിചരണത്തിലുള്ള പുല്ലുവിള സ്വദേശി രതീഷിന്റെ (30) നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ മൈക്കിള്‍ (42) പൂന്തുറ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐ.സി.യുവില്‍ ചികിത്സയിലാണ്. വില്‍ഫ്രെഡ് (48) പുല്ലുവിള ഓര്‍ത്തോ ഐസിയുവില്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ മാറ്റം വന്നതിനെത്തുടര്‍ന്ന് ധനുസ്പര്‍ (41) കന്യാകുമാരി, റെയ്മണ്ട് (60) പൂന്തുറ, കാര്‍ലോസ് (65) അഞ്ചുതെങ്ങ് എന്നിവരെ വാര്‍ഡിലേക്ക് മാറ്റി. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡ് 22 ല്‍ 15 പേരും, വാര്‍ഡ് 9ല്‍ 10 പേരും, വാര്‍ഡ് 11ല്‍ 20പേരും എന്നീ വാര്‍ഡുകളിലാണ് ഇവര്‍ ചികിത്സയിലുള്ളത്.
ഞായറാഴ്ച ചികിത്സ തേടിയെത്തിയവര്‍
1. സഖറിയാസ് (55) അടിമലത്തുറ
2. ക്രിസ്തുദാസ് (48) അടിമലത്തുറ
3. അന്തോണി അടിമ (30) കൊല്ലംകോട്
4. സെല്‍വ കുരിശ് (35) അടിമലത്തുറ
5. മിഖായേല്‍ (58) അടിമലത്തുറ
6. അജ്ഞാതന്‍ : മരണം
7. അജ്ഞാതന്‍ : മരണം
8. അജ്ഞാതന്‍ : മരണം
9. അജ്ഞാതന്‍ : മരണം
10. അജ്ഞാതന്‍ : മരണം
11. അജ്ഞാതന്‍ : മരണം
12. അജ്ഞാതന്‍ : മരണം
13. അജ്ഞാതന്‍ : മരണം
ശനിയാഴ്ച ചികിത്സ തേടിയെത്തിയവര്‍
14. ജോണ്‍സണ്‍ (38) വിഴിഞ്ഞം
15. സിജിന്‍ (20) കൊല്ലംകോട്
16. അജയ് (20) കൊല്ലംകോട്
17. മുദീപ് (20) കൊല്ലംകോട്
18. ഹെലന്‍ ഫ്രെഡ്ഡി (30) കൊല്ലംകോട്
19. ലോവിതന്‍ (46) പൂന്തുറ
20. സ്റ്റീഫന്‍ (56) പൂന്തുറ
21. ഔസേപ്പ് ഏലിയാസ് (53) കൊച്ചുവേളി
22. അനില്‍ (42) കൊച്ചുവേളി
23. തോമസ് (23) വിഴിഞ്ഞം
24. ചൂഡ് (42) തൂത്തുക്കുടി : മരണം
25. അജ്ഞാതന്‍ : മരണം
26. അജ്ഞാതന്‍ : മരണം
27. അജ്ഞാതന്‍ : മരണം
28. അജ്ഞാതന്‍ : മരണം
വെള്ളിയാഴ്ച ചികിത്സ തേടിയെത്തിയവര്‍
29. എഡ്മണ്ട് (50) പൊഴിയൂര്‍
30. മൈക്കിള്‍(42) പൂന്തുറ
31. റെയ്മണ്ട് (60) പൂന്തുറ
32. ജോണ്‍സണ്‍ (29) പൂന്തുറ
33. ജോസ് (48) അടിമലത്തുറ
34. ബെന്‍സിയര്‍ (51) അടിമലത്തുറ
35. കാര്‍ലോസ് (65) അഞ്ചുതെങ്ങ്
36. ക്ലാരന്‍സ് (57) അടിമലത്തുറ
37. ബിയാട്രസ് (58) പുത്തന്‍ തോപ്പ്
38. വര്‍ഗീസ് (41) തേങ്ങപട്ടണം
39. വര്‍ഗീസ് (31) അടിമലത്തുറ
40. ബിജുദാസ് (30) അടിമലത്തുറ
41. മാര്‍ട്ടിന്‍ (33) അടിമലത്തുറ
42. സൈമണ്‍ (53) പൂന്തുറ
43. ജോസഫ് (54) പൂത്തുറ
44. സൂസപാക്യം (59) പൂന്തുറ
45. സാലോ (34) പൂത്തുറ
46. മാര്‍സിലിന്‍ (56) പൂത്തുറ
47. ധനുസ്പര്‍ (41) കന്യാകുമാരി
48. ജഗന്‍ (42) തൂത്തുക്കുടി
49. രാജു (42) പള്ളവിള
50. വര്‍ഗീസ് ജോര്‍ജ് (60) പൂന്തുറ
51. രതീഷ് (30) പുല്ലുവിള
52. ജോണ്‍സണ്‍ (42) മുട്ടം
53. വില്‍ഫ്രെഡ് (48) പുല്ലുവിള
54. റ്റൈറ്റസ് (56) പൂവാര്‍
55. ബോസ്‌കോ (41) പൂവാര്‍
56. സൈറസ് (51) പൂവാര്‍
57. ദേശി ദേവൂസ് (31) പൂന്തുറ
58. ആന്റണി (42) പൂവാര്‍
59. സെല്‍വയ്യന്‍ (40) പൂവാര്‍
60. ഡെല്‍ഫണ്‍ (48) പൂന്തുറ
61. മറിയ ജോണ്‍ (56) പൂന്തുറ
62. ദേവദാസ് (56) പൂന്തുറ
63. ലൂക്കോസ് (57) കൊല്ലങ്കോട്
64. തോമസ് ഡേവിഡ് (32) അടിമലത്തുറ
65. സുനില്‍ (35) പൂന്തുറ
66. ആന്റണി (35) പൂന്തുറ
67. പനിയടിമ (55) പൂന്തുറ
68. സൈമണ്‍ (45) പൂന്തുറ
69. സേവ്യര്‍ ലൂയിസ് (57) പൂന്തുറ : മരണം
70. ക്രിസ്റ്റി സില്‍വദാസന്‍ (51) പൂന്തുറ : മരണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."