ഏഴു വയസുകാരിയെ പീഡിപ്പിച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
റാഞ്ചി: യു.കെ.ജി വിദ്യാര്‍ഥിനിയായ ഏഴു വയസുകാരിയെ പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ കോദെര്‍മ ജില്ലയിലെ തിലയ്യ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. സേവ്യറാണ് അറസ്റ്റിലായത്.
സ്കൂള്‍ ടോയ്ലറ്റില് കൊണ്ടുപോയാണ് ഇയാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. എതിര്‍ത്ത വിദ്യാര്‍ഥിനിക്കു പണം നല്‍കുകയും പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച നടന്ന സംഭവത്തില്‍ വെള്ളിയാഴ്ചയാണ് സേവ്യറെ പൊലിസ് അറസ്റ്റ് ചെയ്തത്.
പൊലിസ് അറസ്റ്റ് ചെയത് ശേഷം മാധ്യമങ്ങളോടു പ്രതികരിച്ച സേവ്യര്‍ തെറ്റ് സമ്മതിച്ചെങ്കിലും അതിനെ നിസാരമായാണ് അവതരിപ്പിച്ചത്. തന്നെ ക്രൂശിക്കരുതെന്നും താന്‍ വൃദ്ധനാണെന്നും പറഞ്ഞ സേവ്യര്‍, ഇതുവരെ താനിങ്ങനെ ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ടു.
കോടതി ഇയാളെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."