ഉ.കൊറിയ; യുദ്ധസാധ്യത ദിനംപ്രതി ഇരട്ടിക്കുന്നുവെന്ന് യു.എസ്
വാഷിങ്ടണ്‍: ഉത്തര കൊറിയയുമായുള്ള യുദ്ധത്തിനുള്ള സാധ്യത ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്ക്മസ്റ്റര്‍. അമേരിക്കയുടെ ഏറ്റവും വലിയ അടിയന്തര ഭീഷണി ഉ.കൊറിയയാണെന്നും അത് അഭിമുഖീകരിക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെയുന്നും അദ്ദേഹം വ്യക്തമാക്കി.
കാലിഫോര്‍ണിയയില്‍ റീഗന്‍ നാഷനല്‍ ഡിഫന്‍സ് ഫോറത്തിലാണ് മക്മസ്റ്റര്‍ ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് ഉ.കൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ കുറിച്ചുള്ള പ്രതിനിധികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊറിയന്‍ ഉപദ്വീപിനെ ആണവവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധനാണ് ഡൊണാള്‍ഡ് ട്രംപെന്നും അദ്ദേഹം വ്യക്തമാക്കി.ഉ.കൊറിയ ഉയര്‍ത്തുന്ന ഭീഷണി ദിനംപ്രതി ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ആ ഭീഷണി നേരിടാനുള്ള സജ്ജീകരണങ്ങള്‍ അമേരിക്ക ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വിഷയത്തെ സായുധമല്ലാതെ തന്നെ പരിഹരിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. പക്ഷെ, കിം ജോങ് ഉന്‍ കൂടെക്കൂടെ സായുധ നടപടിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരു യുദ്ധത്തിലേക്ക് ഇനി അധികം അകലമില്ലാത്തെ സ്ഥിതിയിലെത്തിയിരിക്കുന്നു. ഉ.കൊറിയക്കെതിരേ കൂടുതല്‍ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചൈനയോട് ആവശ്യപ്പെടുകയാണ്. അവര്‍ക്കുള്ള എണ്ണ ഇറക്കുമതി ചൈന നിര്‍ത്തിവയ്ക്കണം. ഇന്ധനം കൂടാതെ അവര്‍ക്ക് മിസൈല്‍ ഉപയോഗിക്കാനാകില്ല-മക്മസ്റ്റര്‍ പറഞ്ഞു.
യു.എന്‍ ഉപരോധം ശക്തമാക്കി രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കഴിഞ്ഞ ദിവസം ഉ.കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ഇതിനുമുന്‍പ് പരീക്ഷിച്ച മുഴുവന്‍ മിസൈലുകളെക്കാളും ഉയരത്തില്‍ പറന്ന ശേഷമാണ് മിസൈല്‍ ജപ്പാന്‍ സമുദ്രത്തില്‍ പതിച്ചത്. അമേരിക്ക യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം ഉ.കൊറിയ വിദേശകാര്യ മന്ത്രാലയം വക്താവ് വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. സിയൂളില്‍ യു.എസ്-ദ.കൊറിയ സംയുക്ത സൈനിക പരിശീലനം ഇന്ന് ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."