ഡിസംബര്‍ 6 മുസ്‌ലിംലീഗ് ഭീകരവിരുദ്ധ ദിനമായി ആചരിക്കും
കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മ ദിനമായ ഡിസംബര്‍ ആറിന് മുസ്്‌ലിം ലീഗ് ഭീകരവിരുദ്ധ ദിനമായി ആചരിക്കും. പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു.
രാജ്യത്തെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിച്ച് സംഘ്പരിവാര്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ ജനാധിപത്യ ഇന്ത്യയുടെ നൊമ്പരമാണ്. സുപ്രിം കോടതിയില്‍ ഇതു സംബന്ധിച്ച ക്രിമിനല്‍ കേസ് നീണ്ടു പോകുമ്പോഴും കുറ്റവാളികള്‍ അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളിലേക്ക് നടന്നു കയറുന്നു എന്നത് ആശങ്കാ ജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകര വര്‍ഗീയ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആറിന് പഞ്ചായത്ത്മുനിസിപ്പല്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ നിര്‍ഭരമായ പ്രതിഷേധ കൂട്ടായ്മകളില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."