ഇലക്ട്രിക് കാറുകളുമായി കെ.എസ്.ഇ.ബിയും
തിരുവനന്തപുരം: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുന്നു. ഇതിനുള്ള പ്രാഥമിക പദ്ധതിക്ക് ബോര്‍ഡ് രൂപം നല്കി. ഇതനുസരിച്ച് ഒന്‍പത് ലക്ഷം രൂപ വിലവരുന്ന ആറ് ഇലക്ട്രിക് കാറുകള്‍ മഹീന്ദ്ര കമ്പനിയില്‍നിന്ന് വാങ്ങും. സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലും ടെക്നോ പാര്‍ക്ക് പോലുള്ള സ്ഥാപനങ്ങള്‍ക്കകത്തും സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്നതിനാണ് ബോര്‍ഡ് ഇപ്പോള്‍ ആലോചിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനത്തിനുള്ള ആലോചനകളാണ് ഇപ്പോള്‍ ബോര്‍ഡ് നടത്തുന്നത്. വാഹനങ്ങള്‍ എല്ലാം തയാറായിട്ടുണ്ട്. ഇതില്‍ ഒന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിനും മറ്റൊന്ന് റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിനോ അല്ലെങ്കില്‍ ടെക്നോ പാര്‍ക്കിനോ നല്‍കാനാണ് ആലോചിക്കുന്നത്. ബാക്കി നാല് വാഹനങ്ങള്‍ എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്‍പ്പെടെ നല്‍കുന്നതിനെക്കുറിച്ചും ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."