മഞ്ചേരിയില്‍ രണ്ട് കോടിയുടെ നിരോധിത നോട്ടുകളുമായി 4 പേര്‍ പിടിയില്‍
മഞ്ചേരി: രണ്ട് കോടിയുടെ നിരോധിത നോട്ടുകളുമായി നാലുപേര്‍ മഞ്ചേരിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. തിരൂര്‍ പുല്ലാട്ടു വളപ്പില്‍വീട്ടില്‍ സമീര്‍(36), എരമംഗലം ഇട്ടിലായില്‍ അബ്ദുന്നാസര്‍(52), തിരൂര്‍ പൂക്കയില്‍ കാവങ്ങപറമ്പില്‍ മുഹമ്മദ് വാവ(55), മണ്ണാര്‍ക്കാട് ചേന്ദമംഗലത്ത് അബൂബക്കര്‍ സിദ്ദീഖ്(45) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം മഞ്ചേരി പാണായില്‍ വച്ച് കാറില്‍ നോട്ടുകള്‍ കടത്തിക്കൊണ്ടുപോവുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ആയിരം രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്്.
ഒരുകോടിയുടെ പഴയനോട്ടിനു പകരം പുതിയ നോട്ട് 25ലക്ഷം രൂപ നിരക്കില്‍ നിലമ്പൂര്‍ സ്വദേശിക്ക് കൈമാറ്റം ചെയ്യാനാണ് പ്രതികള്‍ എത്തിയതെന്ന് ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായി പൊലിസ് പറഞ്ഞു. ഇവര്‍ക്ക് പഴയ നോട്ടുകള്‍ എത്തിച്ചുകൊടുത്ത തിരൂര്‍, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കുറിച്ചും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഐ.ബിയും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണമാരംഭിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. മലപ്പുറംഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സി.ഐ എന്‍.ബി ഷൈജു എസ്.ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പൊലിസ് ഉദ്യോഗസ്ഥരായ സത്യനാഥന്‍, അബ്ദുള്‍അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലിം ,രാജേഷ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തല്‍മണ്ണയില്‍ ഇതിനു മുന്‍പും ഈ രീതിയിലുള്ള അഞ്ച് കേസുകള്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."