നീരാളിക്കപ്പയെ കൈവിടാതെ യുവ കര്‍ഷകന്‍
മാനന്തവാടി: കാലചക്രത്തിനൊപ്പം മനുഷ്യത്തിന്റെ ആഹാര രീതി മാറിയതിനൊപ്പം കൃഷിയിടങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി തുടങ്ങിയ നീരാളിക്കപ്പ (മധുരമില്ലാത്ത മരച്ചീനി)യെ കൈവിടാതെ യുവകര്‍ഷകന്‍.
ദേശിയ കര്‍ഷക അവാര്‍ഡ് ജേതാവായ ആറാട്ട്തറ ഇല്ലത്ത് വയല്‍ എളപ്പുപ്പാറ ഷാജിയാണ് പ്രമേഹ രോഗികള്‍ക്കുള്‍പെടെ ആശ്വാസമാകുന്ന നീരാളിക്കപ്പ വ്യാപകമായി കൃഷി ചെയ്യുന്നത്.
മുമ്പ് ധാരളമായി കൃഷി ചെയ്തിരുന്ന ഇനമായിരുന്നു നീരാളിക്കപ്പ.
എന്നാല്‍ ഇന്ന് കേരളത്തില്‍ അധികം വ്യാപനം നടക്കാത്ത ഒരു തരം മരച്ചീനിയായി മാറിയിരിക്കുകയാണ്.
ഈ കപ്പയുടെ ഇല സാധാരണ കപ്പയുടെ ഇലയില്‍ നിന്ന് വളരെ വ്യത്യാസമാണ്. വീതി കുറഞ്ഞ് നീളത്തിലുള്ള ഇലയുടെ ആകൃതി നീരാളിയോട് സാമ്യമുള്ളതിനാലാണ് നീരാളിക്കപ്പ എന്ന പേര് ലഭിച്ചത്.
വെള്ള നിറത്തിലുള്ളതാണ് ഇതിന്റെ കിഴങ്ങിന് ശരാശരി എട്ടു കിലോയോളം തൂക്കമുണ്ടാകും.
സാധാരണ മരച്ചീനികളില്‍ നിന്നും വിത്യസ്തമായി മധുരത്തിന്റെ അംശം ഈ മരച്ചീനിയില്‍ തീരെയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രമേഹരോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ഷകര്‍ ഷുഗര്‍ ഫ്രീ മരച്ചീനിയിലേക്ക് മാറണമെന്നാണ് ഷാജി പറയുന്നത്. ജില്ലയില്‍ മക്കിയാടുള്ള ഷെല്ലി എന്ന കര്‍ഷകനും ഷുഗര്‍ ഫ്രീ കപ്പ ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."