ഇരട്ടകുട്ടികള്‍ മരിച്ചെന്നു പറഞ്ഞ സംഭവം: രണ്ടു ഡോക്ടര്‍മാരെ പിരിച്ചു വിട്ടു
ന്യൂഡല്‍ഹി: ഇരട്ട കുട്ടികള്‍ മരിച്ചെന്നു പറഞ്ഞ് പ്ലാസ്റ്റിക് ബാഗിലാക്കി നല്‍കിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരെ പിരിച്ചു വിട്ടു. ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.
ഡല്‍ഹി ഷാലിമാര്‍ ബാഗിലുള്ള മാക്‌സ് ആശുപത്രിയിലായിരുന്നു സംഭവം. ഒരേ പ്രസവത്തില്‍ ജനിച്ച ആണ്‍കുട്ടിയും പെണ്‍കുട്ടിയും മരിച്ചു പോയെന്ന് മാതാപിതാക്കളെ അറിയിച്ച ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി കൈമാറുകയായിരുന്നു. പെണ്‍കുഞ്ഞ് ജനിക്കും മുമ്പേ മരിച്ചെന്നും ആണ്‍കുട്ടി പിന്നീട് മരിച്ചെന്നുമായിരുന്നു അറിയിച്ചത്. പിന്നീട് സംസ്‌കാരച്ചടങ്ങിനായി കുട്ടികളെ എടുത്തപ്പോള്‍ ഒരാള്‍ക്ക് അനക്കമുള്ളതായി കണ്ടെത്തി. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും കുട്ടിക്ക് ജീവനുള്ളതായി സ്ഥിരീകരിച്ചു.
22 ആഴ്ച പ്രായമെത്തിയപ്പോഴാണ് യുവതി കുട്ടികളെ പ്രസവിച്ചതെന്നും പരിശോധനയില്‍ കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്നുമായിരുന്നു മാക്‌സ് ആശുപത്രി അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
Medical negligence, max hospital, delhi, Parents Given 'Dead' Twins In Packet, one was alive
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."