ബി.ജെ.പി എം.എല്‍.എയുടെ പോത്തുകളെ കാണാതായി; അന്വേഷണത്തിന് പ്രത്യേക സംഘം
സിതാപൂര്‍: ബി.ജെ.പി എം.എല്‍.എയുടെ കാണാതായ പോത്തിനെ കണ്ടു പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എയായ സുരേഷ് റാഹിയുടെ പോത്തുകളെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച കാവല്‍ക്കാര്‍ ഏറെയുള്ള ഫാമില്‍ നിന്നാണ് പോത്തുകളെ കാണാതായത്.
തുടര്‍ന്ന് എം.എല്‍.എ കോത്‌വാലി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലിസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ഉന്നതരുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു ലക്ഷം വില വരുന്ന പോത്തകളെയാ് കാണാതായതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
സിതാപൂര്‍ ജില്ലയിലെ ഹര്‍ഗോണ്‍ നിയോജകമണ്ഡലം എംഎല്‍എ ആയ സുരേഷ് റാഹി നരസിംഹ റാവു സര്‍ക്കാറില്‍ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാം ലാല്‍ റാഹിയുടെ മകനാണ്.
നേരത്തെയും ഉത്തര്‍പ്രദേശ് പൊലിസ് പോത്തുകേസ് അന്വേഷിച്ചിട്ടുണ്ട്. 2014ല്‍ ആയിരുന്നു അത്. അന്ന് മന്ത്രിയായിരുന്ന അസംഖാന്റെ പോത്തുകള്‍ക്കു വേണ്ടിയായിരുന്നു അന്വേഷണം.
missing buffaloes of minister, buffaloes of BJP Hargaon MLA Suresh Rahi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."