വെബ്‌സൈറ്റ് നിലച്ചിട്ട് മൂന്ന് ദിവസം പ്ലസ്‌വണ്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ചെയ്യാനാകാതെ വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുന്നു
കോട്ടക്കല്‍: പ്ലസ്‌വണ്‍ രജിസ്‌ട്രേഷന്‍ ചെയ്യാനാകാതെ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുന്നു. രജിസ്‌ട്രേഷന്‍ ചെയ്യേണ്ട സ്‌കോള്‍ കേരളയുടെ ഔദ്യോഗിക വൈബ്‌സൈറ്റ് പണിമുടക്കിയതോടെയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലായിരിക്കുന്നത്. മൂന്നു ദിവസമായി സൈറ്റ് പ്രവര്‍ത്തനം നിലച്ചിട്ട്. രജിസ്‌ട്രേഷന്റെ അവസാന തിയ്യതി 18ന് തീരുകയുമാണ്.
രജിസ്റ്റര്‍ ചെയ്യുന്നതിനായി ചലാന്‍ അടച്ച് ദിവസങ്ങളായി കാത്തിരുന്നെങ്കിലും സൈറ്റ് വഴി തുടര്‍നടപടികള്‍ ചെയ്യാനാകാത്തതോടെയാണ് വിദ്യാര്‍ഥികള്‍ കുഴങ്ങിയത്. ഒാണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷം പ്രിന്റൗട്ട് ഗസറ്റഡ് ഓഫീസറെകൊണ്ട് അറ്റസ്റ്റ് ചെയ്യിക്കേണ്ടതുണ്ട്. തുടര്‍ന്ന് അപേക്ഷകള്‍ ജില്ലാ ഓഫീസിലെത്തിക്കാനാണ് നിര്‍ദേശമുള്ളത്. ഇതിനു ശേഷമാണ് അലോട്ട്‌മെന്റും പരീക്ഷ സെന്ററും നല്‍കുന്നത്. എന്നാല്‍ വെബ്‌സൈറ്റ് പണിമുടക്കിയതോടെ വിദ്യാര്‍ഥികളും അധികൃതരും നെട്ടോട്ടത്തിലാണ്.
പഴയ ഓപണ്‍സ്‌കൂള്‍ പേരുമാറ്റിയാണ് സ്‌കോള്‍ കേരള ആയിരിക്കുന്നത്. പ്രൈവറ്റ് വിദ്യാര്‍ഥികളും ഓപ്പണ്‍ സ്‌കൂള്‍ റഗുലര്‍ വിദ്യാര്‍ഥികളും അടങ്ങുന്ന ആയിരക്കണക്കിന് പേരാണ് തുടര്‍പഠനത്തിനായി സ്‌കോള്‍ കേരളയെ ആശ്രയിക്കുന്നത്. ഏകജാലകം വഴി സീറ്റുകള്‍ ലഭിക്കാത്തവരും ഇടയ്ക്ക് പഠനം നിലച്ചവരും സ്‌കോള്‍ കേരളവഴിയാണ് ഹയര്‍സെക്കന്‍ഡറി പഠനം നടത്തിവരുന്നത്. പ്ലസ്‌വണ്‍ സീറ്റുകളുടെ എണ്ണം കുറവായതിനാല്‍ മലബാര്‍ മേഖലയിലെ കുട്ടികളെയാണ് ഇതേറെ ബാധിക്കുന്നത്.
ഞായറും സ്വാതന്ത്ര്യദിന ഒഴിവും ഒന്നിച്ചു വരുന്നതോടെ അപേക്ഷകള്‍ അറ്റസ്റ്റ് ചെയ്യിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടും. അപേക്ഷിക്കേണ്ട അവസാന തിയ്യതി 18 നാണ്. 50 രൂപ ഫൈനോടെ 23നും 250 രൂപ ഫൈനോടെ 27 വരെയും അപേക്ഷിക്കാമെന്നാണ് അറിയിപ്പ് ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."