പിടിമുറുക്കി കങ്കാരുക്കള്‍
അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയ പിടിമുറുക്കി. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 227 റണ്‍സില്‍ അവസാനിപ്പിച്ച കങ്കാരുക്കള്‍ രണ്ടാമിന്നിങ്‌സില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 53 എന്ന നിലയിലാണ്. ആറുവിക്കറ്റ് ശേഷിക്കെ ഓസീസിന് ഇപ്പോള്‍ 268 റണ്‍സിന്റെ ലീഡുണ്ട്. രണ്ടുദിനം ശേഷിക്കെ ആസ്‌ത്രേലിയ്ക്ക് മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്.
ബാങ്ക്‌റോഫ്റ്റ്(4) ഡേവിഡ് വാര്‍ണര്‍(14) ഉസ്മാന്‍ കവാജ(20) സ്റ്റീവന്‍ സ്മിത്ത്(6) എന്നിവരാണ് രണ്ടാമിന്നിങ്‌സില്‍ പുറത്തായ താരങ്ങള്‍.പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്(3*) നഥാന്‍ ലിയോണ്‍(3*) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിനായി ജെയിംസ് ആന്റേഴ്‌സണ്‍, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ടുവിക്കറ്റെടുത്തു. നേരത്തെ ഒന്നിന് 29 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് അതിവേഗം വിക്കറ്റുകള്‍ നഷ്ടമായി. വിന്‍സ്(2) അലസ്റ്റര്‍ കുക്ക്(37) ജോ റൂട്ട്(9) മാലന്‍(19) എന്നിവര്‍ അതിവേഗം പുറത്തായി. അഞ്ചിന് 105 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. മോയിന്‍ അലി(25) ബെയര്‍സ്റ്റോ(21) ക്രിസ് വോക്‌സ്(36) ഓവര്‍ട്ടന്‍(41*) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ടീം സ്‌കോര്‍ 200 കടത്തിയത്.
ആസ്‌ത്രേലിയന്‍ നിരയില്‍ നഥാന്‍ ലിയോണ്‍ നാലു വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക് മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും ഹാസെല്‍വുഡ് ഒന്നും വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."