ജ്വല്ലറികളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍; മുപ്പത് ശതമാനം കടകള്‍ പൂട്ടും
റിയാദ്: സഊദി അറേബ്യയില്‍ സ്വര്‍ണക്കടകളിലെ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. സമയ പരിധി അവസാനിച്ചതോടെ ജ്വല്ലറികളില്‍ നിന്നു വിദേശികള്‍ പുറത്തായി. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമായി. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് പിടികൂടുന്ന വിദേശികള്‍ക്ക് ഇരുപതിനായിരം റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. സ്ഥാപനത്തിനാണ് പിഴ ചുമത്തുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രാലയ ജീവനക്കാര്‍ പരിശോധന തുടങ്ങിയിട്ടുണ്ടണ്ട്.
നേരത്തെ നല്കിയ സമയപരിധി അവസാനിച്ചത് മുതലാണ് പരിശോധന തുടങ്ങിയത്. ഷോപ്പിങ് മാളുകളിലും സ്വര്‍ണക്കടകള്‍ കേന്ദ്രീകരിച്ചും മുഴുസമയ പരിശോധകര് ഉണ്ടണ്ടായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. അതേസമയം, സമ്പൂര്‍ണ സ്വദേശിവല്കരണത്തോടെ മുപ്പത് ശതമാനം സ്വര്‍ണക്കടകള്‍ പൂട്ടേണ്ടണ്ടി വരുമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."