HOME
DETAILS
MAL
ജറുസലം ഇസ്റാഈല്‍ തലസ്ഥാനമാക്കുന്നത് മഹാവിപത്ത്: തുര്‍ക്കി
backup
December 05 2017 | 02:12 AM
അങ്കാറ: ജറുസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിക്കുന്നത് മഹാവിപത്താകുമെന്ന് തുര്‍ക്കി. തുര്‍ക്കി ഉപ പ്രധാനമന്ത്രി ബെകിര്‍ ബൊസ്ദാഗ് ആണ് അമേരിക്കയുടെ നീക്കത്തിനെതിരേ എതിര്‍പ്പുമായി രംഗത്തെത്തിയത്. നടപടി മധ്യേഷ്യയില്‍ പുതിയ സംഘര്‍ഷത്തിനിടയാക്കുമെന്നും ബെകിര്‍ പറഞ്ഞു.
ഇവിടെ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബെകിര്‍ ബൊസ്ദാഗ്. ജറുലസമിന്റെ പദവി സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ വിവിധ കരാറുകള്‍ നിലവിലുണ്ടെന്നും മേഖലയുടെ സമാധാനാന്തരീക്ഷം നിലനില്ക്കണമെങ്കില് ആ കരാറുകളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജറുസലം ഇസ്റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ജാരദ് കുഷ്നര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."