HOME
DETAILS
MAL
അമര്‍നാഥ് ആക്രമണം നടത്തിയ മുഴുവന്‍ തീവ്രവാദികളെയും വധിച്ചു
backup
December 05 2017 | 05:12 AM
ന്യൂഡല്‍ഹി: അമര്‍നാഥില്‍ ഭീകരാക്രമണം നടത്തിയ മുഴുവന്‍ തീവ്രവാദികളെയും വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മുകശ്മീര്‍ ഡി.ജി.പി എസ്.പി വെയ്ദ് ട്വിറ്റര്‍ വഴി അറിയിച്ചതാണ് ഇക്കാര്യം.
അബൂ ഇസ്മാഈലിന് ശേഷം അബൂ മാവിയ, ഫുര്‍ഖാന്‍, യാവര്‍ എന്നിങ്ങനെഅമര്‍നാഥ് അക്രമി സംഘത്തിലെ മുഴുവന്‍ പേരെയും തുടച്ചു നീക്കിയിരിക്കുന്നു- അദ്ദേഹം ട്വീറ്റു ചെയ്തു.
കഴിഞ്ഞ ജൂലൈയിലാണ് അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടാവുന്നത്. ഏഴ് തിര്‍ഥാടകര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ സൂത്രധാരകനായ അബൂ ഇസ്മാഇല്‍ കഴിഞ്ഞ സപ്തംബറിലെ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."