HOME
DETAILS
MAL
കുത്തിയിരിപ്പ് സമരത്തിനൊടുവില്‍ വിശാലിന്റെ പത്രിക സ്വീകരിച്ചു
backup
December 05 2017 | 15:12 PM
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് സിനിമാ താരം വിശാലിന്റെ നാമനിര്‍ദേശപത്രിക സ്വീകരിച്ചു. മണ്ഡലത്തിലേക്ക് മത്സരിക്കാനായി ആദ്യം പത്രിക സമര്‍പ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് അത് തള്ളിയിരുന്നു.
സ്വതന്ത്ര്യനായി മത്സരിക്കുന്ന വിശാല്‍ പത്രിക തള്ളിയതിനെ തുടര്‍ന്ന് റിട്ടേണിങ് ഓഫിസറുടെ ഓഫിസിനു മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ പത്രിക സ്വീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായത്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാനല്ല മറിച്ച് ആര്.കെ നഗറിന്റെ ശബ്ദമാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും വിശാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."