വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്; മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: കേന്ദ്ര വഖ്ഫ് നിയമങ്ങള്‍ക്കും റഗുലേഷനും വിരുദ്ധമായി സംസ്ഥാന വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കോഴിക്കോട് ജെ.ഡി.റ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മുസ്ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇത് സംബന്ധമായി നവംബര്‍ 23ന് സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഒന്നാം ഘട്ടമെന്ന നിലക്ക് ഡിസംബര്‍ 14ന് സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എം.ഐ.ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
കെ.ഉമര്‍ ഫൈസി മുക്കം, കെ.മോയിന്‍കുട്ടി മാസ്റ്റര്‍(സമസ്ത),കെ.പി.എ.മജീദ്, കെ.കുട്ടിഅഹ്മദ് കുട്ടി (മുസ്ലിംലീഗ്), നാസര്‍ ഫൈസി കൂടത്തായി(എസ്.വൈ.എസ്), റഷീദ് ഫൈസി വെള്ളായിക്കോട് (എസ്.കെ.എസ്.എസ്.എഫ്), അബ്ദുറഹിമാന് പെരിങ്ങാടി, സി.ടി.ഷുഹൈബ് (ജമാഅത്തെ ഇസ്ലാമി), വി.കെ.ബാവ, വി.അബ്ദുറഹിമാന്, ഇ.വി. സലാം (കെ.എന്‍.എം), കെ.സജ്ജാദ് (വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്) എന്‍.കെ.അലി, പി.അബൂബക്കര്‍ (മെക്ക), ബശീര്‍ അഹ്മദ്, കെ.കെ.സുബൈര്‍ (കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍)എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം.സി.മായിന്‍ ഹാജി സ്വാഗതവും അഡ്വ.പി.വി.സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."