പാരിസ്ഥിതികാനുമതി ലഭിക്കുന്നില്ല; ഖനനമേഖല പ്രതിസന്ധിയില്‍
മലപ്പുറം: പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനാല്‍ ഖനനമേഖല സ്തംഭനത്തിലേക്ക്. മാനദണ്ഡങ്ങള്‍ പാലിച്ച് പാരിസ്ഥിതികാനുമതിക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ക്വാറികളാണുള്ളത്.
2016 ജനുവരിയില്‍ പുറപ്പെടുവിച്ച കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ധാതു ഖനനം സംബന്ധിച്ച നിയമ ഭേദഗതിയാണു ചെറുകിട ക്വാറികളെയും അനുബന്ധ തൊഴില്‍ മേഖലകളെയും സ്തംഭനത്തിലാക്കിയിരിക്കുന്നത്.
ഇതോടെ നിര്‍മാണം, ലോറിത്തൊഴിലാളികള്‍, കരാറുകാര്‍ തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
സംസ്ഥാനത്ത് കൂടുതല്‍ കരിങ്കല്‍ ക്വാറികളുള്ള കണ്ണൂരില്‍ മിക്ക ക്വാറികളും അനുമതി ലഭിക്കാന്‍ കാത്തുകിടക്കുകയാണ്. അറുനൂറിലേറെ ക്വാറികളുള്ള മലപ്പുറത്ത് അനുമതിക്ക് അപേക്ഷ നല്‍കാന്‍ അര്‍ഹതയുള്ള 413 ക്വാറികളാണുള്ളത്. ഇതില്‍ 12 ക്വാറികള്‍ക്ക് മാത്രമാണു പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുള്ളത്. ക്വാറികള്‍ക്ക് ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല പാരിസ്ഥിതിക ആഘാത നിര്‍ണയ അതോറിറ്റിയാണു പാരിസ്ഥിതികാനുമതി (ഇ.സി) നല്‍കേണ്ടത്. ഖനനം മൂലം ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാനാണു പാരിസ്ഥിതികാഘാത നിര്‍ണയ വിജ്ഞാപനം 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയത്. കരിങ്കല്ല്, കളിമണ്ണ്, ചെങ്കല്ല്, മണല്‍ തുടങ്ങിയ എല്ലാതരം ധാതു ഖനനങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍ വരും.
2016 ജനുവരി 15ലെ ഭേദഗതിയുടെ പേരിലാണു മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിലെ ജീവനക്കാര്‍ നിയമം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. 24 സെന്റ് മുതല്‍ 2.5 ഹെക്ടര്‍വരെ ഒന്നരലക്ഷം രൂപയാണ് ക്വാറി ഉടമകള്‍ അടയ്‌ക്കേണ്ടത്. ഇതിന് പലരും രേഖകള്‍ സമര്‍പ്പിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."