HOME
DETAILS
MAL
ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ പെരേര, ഗുണരത്‌നെ ടീമില്‍
backup
December 06 2017 | 02:12 AM
കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ തിസര പെരേരയാണ് നയിക്കുന്നത്. ഓപണിങ് ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര ടീമില്‍ മടങ്ങിയെത്തി. പരുക്കിനെ തുടര്‍ന്ന് ആറ് മാസമായി താരം കളത്തിലിറങ്ങിയിരുന്നില്ല. ഈ മാസം പത്തിനാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. പരുക്ക് മാറി ഓള്‍ റൗണ്ടര്‍ ആസെല ഗുണരത്‌നെയും ടീമില്‍ തിരിച്ചെത്തി. ടെസ്റ്റ് ടീമിലുള്ള കുശാല്‍ മെന്‍ഡിസിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."