'പൊളിറ്റികോ പവര്‍ ലിസ്റ്റി'ല്‍ മലയാളിയായ യു.എസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയപാല്‍
വാഷിങ്ടണ്‍: 2018ലെ 'പൊളിറ്റിക്കോ പവര്‍ ലിസ്റ്റി'ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ മലയാളി. 52കാരിയായ പ്രമീള ജയപാലാണ് 18 പേരടങ്ങുന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
2018ല്‍ അമേരിക്കയില്‍ തിളങ്ങിനിന്ന രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരെയാണ് പൊളിറ്റിക്കോ മാഗസിന് 'പൊളിറ്റിക്കോ പവര്‍ ലിസ്റ്റി'ലേക്കു തിരഞ്ഞെടുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ശക്തമായി നിലപാടെടുക്കുന്ന പ്രമീള 'ലീഡര്‍ ഓഫ് റെസിസ്റ്റന്‍സ് ' എന്ന സ്ഥാനത്തേക്കാണ് മാഗസിന് സമിതി പരിഗണിക്കുന്നത്. കുടിയേറ്റ വിഷയങ്ങളിലും വംശീയ പ്രശ്നങ്ങളിലും അവര്‍ സജീവമായി ഇടപെട്ടിരുന്നു.
1965 സെപ്റ്റംബര്‍ 21ന് ചെന്നൈയില്‍ ജനിച്ച പ്രമീള ജയപാലിന്റെ കുടുംബവേരുകള്‍ കേരളത്തിലെ പാലക്കാട് ജില്ലയിലാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയായി വാഷിങ്ടണില്നിന്നാണ് പ്രമീള അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."