ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നക്ഷത്രവിപണി മിഴി തുറന്നു
മട്ടന്നൂര്‍: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാട്ടിടങ്ങളില്‍ നക്ഷത്ര വിളക്കുകള്‍ മിഴിതുറന്നു. കടകളിലും വീടുകളിലും പ്രകാശം പരത്തി വിവിധ രൂപങ്ങളില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞു. ഇതോടെ നക്ഷത്ര വിപണി സജീവമായി. ക്രിസ്മസിന്റെ വരവറിയിച്ച നക്ഷത്ര വിളക്കുകള്‍ തെളിയാന്‍ തുടങ്ങിയ നക്ഷത്ര വിപണിയില്‍ നക്ഷത്രങ്ങള്‍ വാങ്ങുവാന്‍ തിരക്കും എറി. പതിവുപോലെ ഇത്തവണയും പുതിയ സിനിമകളുടെയും സിനിമ ഗാനങ്ങളുടെയും പേരിലാണ് പൂത്തന്‍ നക്ഷത്രങ്ങള്‍ എത്തിയിരിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശ്‌സതി നേടിയ ജിമിക്കി കമ്മലാണ് ഈ വര്‍ഷത്തെ സൂപ്പര്‍ താരം. ഗോള്‍ഡണ്‍ കളറില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ നക്ഷത്രത്തിന്‍ 350 രൂപയാണ് വില. പച്ച ചുവപ്പ്, നീല എന്നീ നിറത്തിലാണ് ജിമിക്കി കമ്മല്‍ നക്ഷത്രം. ഇതിന്നും പുറമെ ടേക്ക് ഓഫാണ് മറ്റൊരു പുതിയ ഇനം വാലുകള്‍ക്ക് നീളം കുടുതലുള്ള പ്രത്യേക ഡിസൈനിലുള്ള നക്ഷത്രമാണ് ഇത്.
ബാഹുബലിയുടെ പേരിലും നക്ഷത്രം ഇറങ്ങി കഴിഞ്ഞു. ഇതിനും ആവശ്യക്കാരേറെയാണ്. 21 കാലുകളാണ് ഈ നക്ഷത്രത്തിന്റെ പ്രത്യേകത. വില കുറഞ്ഞ പഴയ രുപത്തിലുള്ള നക്ഷത്രവും വിപണിയിലുണ്ട്. എന്നാല്‍ പുതിയ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍. ഫാന്‍സി കടകള്‍ക്കുമുന്നില്‍ വിവിധ തരം നക്ഷത്രങ്ങള്‍ നിരന്നു കഴിഞ്ഞു.
പതിവുപോലെ ലൈറ്റു സ്റ്റാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. 125 മുതല്‍ 2000 വരെയാണ് ഇവയുടെ വില. റെഡിമെയ്ഡ് പുല്‍ക്കൂടുകളും ക്രിബ് സെറ്റുകളും താമസിയാതെ വിപണിയില്‍ എത്തുമെന്ന് വ്യാപാരികള്‍ പറയുന്നു. കാര്‍ഷിക വിപണിയില്‍ ഉണ്ടായിരിക്കുന്ന തകര്‍ച്ച ക്രിസ്തുമസ് വ്യാപാരത്തെ ബാധിക്കുമോ എന്ന ആശങ്കയും വ്യാപാരികള്‍ മറച്ചു വെക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."