HOME
DETAILS
MAL
മഞ്ഞുകാലമായ്, പേടിക്കണം ശ്വാസകോശ രോഗങ്ങളെ
backup
December 06 2017 | 06:12 AM
ഡിസംബറിനൊപ്പം തണുപ്പുമിങ്ങെത്തിപ്പോയി. വൃശ്ചിക കുളിരിനൊപ്പം വിരുന്നെത്തുന്ന മഞ്ഞുകാലം നിരവധി രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും കൊച്ചുകുട്ടികളും പ്രായമായവരുമാണ് മഞ്ഞുകാലത്ത് കൂടുതല്‍ ബുദ്ധിമുട്ടിലാവാറുള്ളത്. വരണ്ട കാലാവസ്ഥയില്‍ ശ്വാസകോശ രോഗങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നു.
ഈര്‍പ്പം അധികരിക്കുന്നതും കാറ്റില്ലാത്തതും, അന്തരീക്ഷത്തിലെ പൂമ്പൊടികളും, മറ്റു പൊടിപടലങ്ങളുമാണ് ഈ കാലാവസ്ഥയില്‍ ശ്വാസകോശ രോഗങ്ങള്‍ അധികരിക്കുന്നതിന് കാരണമാകുന്നത്. തണുപ്പ് ശ്വാസനാളങ്ങളുടെ പ്രതിരോധം കുറയ്ക്കാന്‍ പ്രധാന കാരണമാണ്.
കാലാവസ്ഥയും രോഗസാധ്യതയും മുന്‍കൂട്ടി കണ്ട് അല്‍പ്പം മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മഞ്ഞുകാലത്ത് വരുന്ന രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം.
- പ്രധാനമായും അലര്‍ജി, ശ്വാസംമുട്ടല്‍ എന്നിവയുള്ളവര്‍ പൊടി തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കണം. ഡോക്ടര്‍ സ്ഥിരമായി മരുന്ന് കഴിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളവരാണെങ്കില്‍ അത് കൃത്യമായി പിന്തുടരണം. ഇന്‍ഹെയ്‌ലര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് കൃത്യമായി ഉപയോഗിക്കുക.
- പുകവലി പൂര്‍ണമായും ഒഴിവാക്കുക. പാസീവ് സ്‌മോക്കിങും വളരെ അപകടകാരിയാണ്. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുക.
- തണുത്ത ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കുക. വൈറ്റമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചില ഭക്ഷണപദാര്‍ഥങ്ങള്‍ ചിലരില്‍ അലര്‍ജി ഉണ്ടാക്കിയേക്കാം. ഇത് കണ്ടെത്തി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
- തണുപ്പുള്ള സാഹചര്യങ്ങളില്‍ ദൂരയാത്രകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. യാത്രകളില്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ അവരവരുടെ ഡോക്ടറൈ കണ്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളുക. പതിവായി ഉപയോഗിക്കുന്ന മരുന്നുകളും ഇന്‍ഹേലറുകള്‍ എന്നിവ കൂടെകരുതുക.
- താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പൊടി അടിഞ്ഞുകൂടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക. കിടപ്പുമുറിയില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുന്നവിധം വെന്റിലേഷന്‍ ക്രമീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."