HOME
DETAILS
MAL
ചരമ വാര്‍ത്ത നല്കി നാടുവിട്ടയാളെ കോടതി വീട്ടിലേക്കയച്ചു
backup
December 06 2017 | 16:12 PM
കണ്ണൂര്‍: ചരമ പരസ്യവും വാര്‍ത്തയും പത്രങ്ങളില്‍ നല്കി അപ്രത്യക്ഷനായയാളെ സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് വിട്ടയച്ചു. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫി(75)നെയാണ് ഇരിക്കൂര്‍ ഗ്രാമന്യായാലയം മുന്‍സിഫ് മജിസ്ട്രേറ്റ് പി. വിജേഷ് സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്കയച്ചത്.
കഴിഞ്ഞ ദിവസമാണ് ഇയാളെ കോട്ടയത്തെ ലോഡ്ജില്‍നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പ് പൊലിസ് ഇയാളെ ഏറ്റെടുത്ത് കോടതിയിലെത്തിക്കുമ്പോള്‍ മകനും മരുമകനും ഒപ്പം ഉണ്ടായിരുന്നു.
കര്‍ണാകടയിലെയും കേരളത്തിലെയും വിവിധ ജില്ലകളില്‍ താമസിച്ചെന്നും തിരുവന്തപുരത്തേക്ക് പോകുന്നതിനാണ് പദ്ധതിയെന്നും ഇയാള്‍ കോടതിയില്‍ വെളിപ്പെടുത്തി. ഇനി സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് പോകണമെന്നും കോടതിയെ അറിയിച്ചു. ഇതോടെയാണ് സ്വന്തം വീട്ടിലേക്ക് വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."