നബിദിന റാലിയെ സി.പി.എം ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
താനൂര്‍: ഉണ്യാലില്‍ നബിദിനഘോഷയാത്രയെ അക്രമിച്ച പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഉണ്യാല്‍ കൊടിയന്റെപുരക്കല് സത്താറാ(29)ണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പെരിന്തല്‍മണ്ണയില്‍ വച്ചാണ് താനൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരേയുമാണ് കേസ് എടുത്തിരിക്കുന്നത്. ശനിയാഴ്ച ഉണ്യാല്‍ മിസ്ബാഹുല്‍ ഹുദാ മദ്റസയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിനഘോഷയാത്രയിലേക്ക് സി.പി.എം പ്രവര്‍ത്തകര്‍ ഇരച്ചുകയറി വടിവാളുകളും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.
നബിദിന ഘോഷയാത്ര അക്രമിച്ച നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."