മദ്യ ഉപയോഗം: പ്രായപരിധി 23 ആക്കും
തിരുവനന്തപുരം: മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായപരിധി 21ല്‍നിന്ന് 23 വയസായി ഉയര്‍ത്തുന്നു. ഇതിനായി അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി കൂട്ടുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. നേരത്തെ പ്രായപരിധി 18 ആയിരുന്നത് 21 ആക്കി ഉയര്‍ത്തിയത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്.
കള്ളില്‍ സ്റ്റാര്‍ച്ച് അടക്കമുള്ള മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കുകയും ചെയ്യും. കള്ളിനു വീര്യവും കട്ടിയും കൂടാന്‍ സ്റ്റാര്‍ച്ചും കുമ്പളങ്ങയും അടക്കമുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിച്ചാല്‍ ശിക്ഷ ആറു മാസം തടവും 25,000 രൂപ പിഴയുമായായിരിക്കും കുറയുക. നിലവില്‍ രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഈ വ്യവസ്ഥ മാറ്റാനും അബ്കാരി ചട്ടം ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതുകൂടി ഉള്പെടുത്തിയായിരിക്കും ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."