ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അവകാശം നഷ്ടപ്പെട്ടു
വാഷിങ്ടണ്‍: അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം അമേരിക്കന്‍ കോടതി തടഞ്ഞു. ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തമ്മ സിനി മാത്യൂസിനെയു വളര്‍ത്തുപിതാവ് വെസ്‌ലി മാത്യൂസിനുമാണ് തങ്ങളുടെ സ്വന്തം കുട്ടിയെ കാണാനുള്ള അവകാശം നഷ്ടടപ്പെട്ടത്.
ഷെറിന്റെ മരണത്തില്‍ ഇവര്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് രക്ഷിതാവെന്ന ഉത്തരവാദിത്വം നിറവേറ്റാനാവില്ലെന്ന് കോടതി വിലയിരുത്തി. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കള്‍ക്കൊപ്പമാണ് സ്വന്തം മകള്‍ കഴിയുന്നത്. കേസില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളില്‍ നിന്ന് നീക്കാനുള്ള സാധ്യതയുണ്ട്. അടുത്ത വാദം കേള്‍ക്കല്‍ ദിവസം എപ്പോഴാണെന്ന് വ്യക്തമായിട്ടില്ല. ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവര്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."