HOME
DETAILS

മോദിക്കെതിരെ മോശം പരാമര്‍ശം: മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

  
backup
December 07 2017 | 15:12 PM

mani-shankar-aiyar-suspended

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മോദിയെ നീചനെന്നു വിശേഷിപ്പിച്ച മണിശങ്കറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഇത് പിന്‍വലിച്ച് മണിശങ്കര്‍ മോദിയോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, രാഹുലിന്റെ ശക്തമായ വിമര്‍ശനം മാനിച്ച് മണിശങ്കര്‍ അയ്യര്‍ മാപ്പു പറഞ്ഞിട്ടുണ്ട്. തണുപ്പന്‍ രീതിയിലാണ് മാപ്പുപറച്ചില്‍ നടത്തിയത്.

''കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ എന്തിനാണ് മോദി മോശം വാക്കുകള്‍ ഉപയോഗിക്കുന്നത്. മോദി എല്ലാ ദിവസവും ഞങ്ങളുടെ നേതാക്കന്മാര്‍ക്കെതിരെ മോശം ഭാഷ പ്രയോഗിക്കും. ഞനൊരു സ്വതന്ത്രനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്, പാര്‍ട്ടിയിലും ഒരു ഭാരവാഹിത്വവുമില്ല, അതുകൊണ്ട് എനിക്ക് മോദിയുടെ ഭാഷയില്‍ തന്നെ അദ്ദേഹത്തിന് മറുപടി നല്‍കാനാവും''- മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

''മോദി താഴ്ന്ന ജാതിയില്‍ ജനിച്ചെന്ന് ഞാന്‍ ഉദ്ധേശിച്ചിട്ടില്ല. ഇംഗ്ലീഷ് സംസാരിക്കുന്നതു പോലെയാണ് 'നീച്' എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചത്, കാരണം ഹിന്ദി എന്റെ മാതൃഭാഷയല്ല. ഇതിന് മറ്റ് അര്‍ഥങ്ങളുണ്ടെങ്കില്‍ ഞാന്‍ മാപ്പു പറയുന്നു''- അദ്ദേഹം പറഞ്ഞു.


 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago